തൊഴിലാളികളുടെ സമരത്തിന് വിശാലമായ രാഷ്ട്രീയ ബോധ്യമുണ്ട്; ആ കരുത്തിൽ ഒരു പതിറ്റാണ്ട് കഴിഞ്ഞാവാം ഈ സമരം വിജയിക്കുന്നത്; സമരത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തെയും ലാത്തി ചാർജ്ജിനെയും ഐ പി എല്ലിനെയും ഒരേ പോലെയല്ല കാണേണ്ടത്; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഡോ .അരുൺകുമാർ

ഉപ്പു സത്യാഗ്രഹത്തിന് മാർച്ച് ചെയ്യുന്ന വഴിയിൽ പാൽ വിതരണം തടസ്സപ്പെട്ടു എന്ന് തലക്കെട്ട് വാർത്ത വരാത്തതും സത്യാഗ്രഹം വിജയിച്ചോ എന്ന് ഉത്കണ്ഠപ്പെടാത്തതും എന്തുകൊണ്ടായിരിക്കും? ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഡോ .അരുൺകുമാർ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഉപ്പു സത്യാഗ്രഹത്തിന് മാർച്ച് ചെയ്യുന്ന വഴിയിൽ പാൽ വിതരണം തടസ്സപ്പെട്ടു എന്ന് തലക്കെട്ട് വാർത്ത വരാത്തതും സത്യാഗ്രഹം വിജയിച്ചോ എന്ന് ഉത്കണ്ഠപ്പെടാത്തതും എന്തുകൊണ്ടായിരിക്കും?
ദണ്ഡി കടപ്പുറത്തെ ടൂറിസ്റ്റിൻ്റെ സ്വാതന്ത്ര്യത്തെ കവർന്നെടുത്ത സമരക്കാരുടെ തല അടിച്ചു പൊട്ടിക്കാൻ ആഹ്വാനം ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും? കാരണം ജേർണലിസം ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനമായിരുന്നു.
ജേർണലിസ്റ്റ് ആയവർ സാമൂഹ്യ നേതാക്കൾ കൂടിയായിരുന്നു. തൊഴിലാളികളുടെ സമരത്തിന് വിശാലമായ രാഷ്ട്രീയ ബോധ്യമുണ്ട്. ആ കരുത്തിൽ ഒരു പതിറ്റാണ്ട് കഴിഞ്ഞാവാം ഈ സമരം വിജയിക്കുന്നത്. സമരത്തെയും തെരഞ്ഞെടുപ്പ് പ്രചരണത്തെയും ലാത്തി ചാർജ്ജിനെയും ഐ പി എല്ലിനെയും ഒരേ പോലെയല്ല കാണേണ്ടത്.
https://www.facebook.com/Malayalivartha