സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്; രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി; അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണെന്നും ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി.
അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ല. ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ല. പത്ര മാധ്യമ സ്ഥാപനങ്ങളിലേക്കുള്ള മാർച്ച് അസഹിഷ്ണുതയുടെ ഭാഗമാണ്. ജനങ്ങളെ അക്രമിക്കുകയോ മാർഗതടസം ഉണ്ടാക്കുകയോ ചെയ്തതിൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകന് പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണം.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെടുള്ള സുപ്രിം കോടതിയുടേയും ഹൈക്കോടതിയുടേയും വിധികൾ സാങ്കേതികം മാത്രമാണ്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. UDF പിഴുതെറിഞ്ഞ കല്ലുകൾ മന്ത്രിമാർ ഉൾപ്പെടെ സ്ഥാപിക്കാൻ ശ്രമിച്ചാൽ അത് വീണ്ടും പിഴുതെറിയും. സർക്കാരിന് പ്രശ്നം പദ്ധതിയല്ല വായ്പയും അതിന് പിന്നിലുള്ള അഴിമതിയുമാണ്. സർവ്വ സന്നാഹങ്ങളുമായി സർക്കാർ വന്നാലും ജനങ്ങളെ ചേർത്ത് നിർത്തി പ്രതിരോധിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരലനക്കാൻ സർക്കാരിനെ അനുവദിക്കില്ല.
https://www.facebook.com/Malayalivartha