കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധ സമരം സുപ്രീം കോടതിക്കെതിരേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധ സമരം സുപ്രീം കോടതിക്കെതിരേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്താമെന്ന് സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സമരം സുപ്രീം കോടതിക്ക് എതിരേയാണെന്ന് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തില്‍നിന്ന് പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയും പങ്കെടുത്ത സമരമാണ് നടന്നത്. ചിലയിടത്ത് അക്രമം നടന്നു, അത് ഒഴിവാക്കണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ദേശീയ പണിമുടക്ക് ദിനങ്ങളിലെ അക്രമ സംഭവങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ വിമര്‍ശനങ്ങളിലും കോടിയേരി മറുപടി നല്‍കി.
"
https://www.facebook.com/Malayalivartha