ഹർജിക്കാർ സിപിഎം ബെനാമികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; പ്രാഥമിക നിയമോപദേശം കിട്ടാതെ, അറിവില്ലായ്മ കൊണ്ട് സുപ്രീംകോടതി വരെ പോകുമെന്ന് കരുതാനാവില്ല; സിപിഎം നയം നടപ്പാക്കി കിട്ടാൻ വേണ്ടിയാണോ അവർ കോടതിയിൽ എത്തിയതെന്ന് സംശയിക്കണം; സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയിൽ സംശയമുണ്ടെന്ന ആരോപണവുമായി സന്ദീപ് വചസ്പതി

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയിൽ സംശയമുണ്ടെന്ന ആരോപണവുമായി സന്ദീപ് വചസ്പതി രംഗത്ത് . സിപിഎം നയം നടപ്പാക്കി കിട്ടാൻ വേണ്ടിയാണോ അവർ കോടതിയിൽ എത്തിയതെന്ന് സംശയിക്കണമെന്നും ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവരുടെ ഉദ്യേശ ശുദ്ധിയിൽ സംശയമുണ്ട്.
സിപിഎം നയം നടപ്പാക്കി കിട്ടാൻ വേണ്ടിയാണോ അവർ കോടതിയിൽ എത്തിയതെന്ന് സംശയിക്കണം. പദ്ധതി നടപ്പാക്കിയാൽ ഉണ്ടാകുന്ന കുഴപ്പങ്ങൾ ആയിരുന്നില്ല അവർ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മറിച്ച് സാമൂഹ്യ ആഘാത പഠനം നടത്താൻ അനുവദിക്കരുത് എന്നായിരുന്നു അവരുടെ ആവശ്യം. ഇതിൽ ദുരൂഹതയുണ്ട്.
സാമൂഹ്യ- പാരിസ്ഥിതിക ആഘാത പഠനം നടക്കുകയാണ് വേണ്ടത്. ഇതിനായി വിശ്വാസ്യതയുള്ള, അനുഭവ പരിചയമുള്ള ഏജൻസികളെ ഏൽപ്പിക്കണം. എങ്കിൽ മാത്രമേ ഈ പദ്ധതി എത്ര മാത്രം ജനവിരുദ്ധവും പരിസ്‌ഥിതി വിരുദ്ധവും ആണെന്ന കാര്യം പുറത്തു വരികയുള്ളൂ. ആധികാരിക പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നതാണ് ഇതിനെ എതിർക്കാനുള്ള പ്രധാന കാരണം.
അപ്പോഴാണ് പഠനം നടത്തുന്നത് തടയണം എന്ന അപക്വമായ ആവശ്യവുമായി ഇവർ കോടതിക്ക് മുന്നിലെത്തിയത്. ഒരു കോടതിക്കും ഇത്തരമൊരു ആവശ്യം അംഗീകരിക്കാൻ സാധിക്കുകയുമില്ല. ഇതോടെ പദ്ധതി നടപ്പാക്കാൻ രാജ്യത്തെ പരമോന്നത കോടതി അനുമതി നൽകി എന്ന പ്രചരണവുമായി സിൽവർ ലൈൻ അനുകൂലികൾ രംഗത്തെത്തുകയും ചെയ്തു.
ഇതോടെ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഇതേ വിഷയത്തിൽ ഉള്ള നിയമ പോരാട്ടത്തിന് തൽക്കാലത്തേക്കെങ്കിലും തടയിട്ടു. പിന്നെ കോടതി അംഗീകരിച്ച പദ്ധതിയാണ് ഇതെന്ന ധാരണ പരത്താനും കഴിഞ്ഞു. ഈ രണ്ട് കാര്യങ്ങളും സിപിഎമ്മിന്റെ ആവശ്യമായിരുന്നു.
അതു കൊണ്ട് തന്നെ ഹർജിക്കാർ സിപിഎം ബെനാമികൾ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക നിയമോപദേശം കിട്ടാതെ, അറിവില്ലായ്മ കൊണ്ട് സുപ്രീംകോടതി വരെ പോകുമെന്ന് കരുതാനാവില്ല. അതിനാൽ ഇത്തരം കപട വ്യവഹാരികളെ കരുതിയിരിക്കേണ്ടതും പോരാട്ടത്തിന്റെ ഭാഗം തന്നെയാണ്.
https://www.facebook.com/Malayalivartha