കർണ്ണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നു; മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികൾ പഠിക്കേണ്ടതില്ല; ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് അവരുടെ ഹീറോ; പരിഹാസവുമായി ഫാത്തിമ താഹിലിയ

കർണ്ണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി രംഗത്ത്‌വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ . മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികൾ പഠിക്കേണ്ടതില്ലായെന്ന് ചുരുക്കം.
വിഭിന്ന സംസ്‌കാരങ്ങളും ചരിത്രങ്ങളും മായ്ച്ചു കളയുന്നവർക്ക് വൈദേശിക ശക്തികൾക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോയെന്നും താഹ്‌ലിയ പരിഹസിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് പൊതുപരീക്ഷ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ആദ്യ പ്രവേശന പരീക്ഷ ജൂലൈയിൽ നടത്തുമെന്നും പറയുന്നു.
യൂണിവേഴ്സിറ്റികളുടെ സ്വയം ഭരണാവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുന്നതിലൂടെ സാധാരണക്കാരായ നിരവധി വിദ്യാർത്ഥികൾക്കാണ് ഈ സർവ്വകലാശാലകൾ അപ്രാപ്യമാകുന്നത്. മുമ്പ് മാർക്ക് ജിഹാദ് ആരോപിച്ചവർ കാവിവൽക്കരണത്തിന്റെ ഭാഗമായുള്ള ഏകീകരണസിദ്ധാന്തവുമായി മുന്നോട്ട് പോകുകയാണ്. ഈ നീക്കത്തെ എതിർത്ത് തോൽപ്പിച്ചേ മതിയാവൂവെന്നും താഹ്‌ലിയ ചൂണ്ടിക്കാണിച്ചിരുന്നു.
https://www.facebook.com/Malayalivartha