'സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് എന്തെങ്കിലും മോശമായി നിങ്ങളുടെ മുന്നിൽ വച്ച് പറയുകയാണെങ്കിൽ അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്യും. അങ്ങനെ റിയാക്റ്റ് ചെയ്യാത്തവരും സ്പോട്ടിൽ ഒന്ന് പൊട്ടിക്കാത്തവരുമൊക്കെ ഒന്നിനും കൊള്ളാത്തവരാണ് എന്ന് ഒരുപാട് അഭിപ്രായങ്ങൾ കണ്ടു ലോജിക്കൊക്കെ കൊള്ളാം. കുറച്ച് പ്രശ്നങ്ങളുണ്ടെന്നേയുള്ളൂ.... ' ഡോ.നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം എന്നത് ഓസ്കാർ വേദിയിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾ തന്നെയാണ്. ഓസ്‌കര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ചിരുന്നു. ഭാര്യയും ആക്ടിവിസ്റ്റുമായ ജാദ പിങ്കറ്റിന്റെ മുടിയെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചതും ഇത്തരത്തിൽ നാടകീയ രംഗങ്ങളിലേക്ക് കലാശിച്ചതും. സംഭവത്തില്‍ വില്‍ സ്മിത്ത് പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.നെൽസൺ 'ജോസഫ്.സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് എന്തെങ്കിലും മോശമായി നിങ്ങളുടെ മുന്നിൽ വച്ച് പറയുകയാണെങ്കിൽ അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്യും. അങ്ങനെ റിയാക്റ്റ് ചെയ്യാത്തവരും സ്പോട്ടിൽ ഒന്ന് പൊട്ടിക്കാത്തവരുമൊക്കെ ഒന്നിനും കൊള്ളാത്തവരാണ് എന്ന് ഒരുപാട് അഭിപ്രായങ്ങൾ കണ്ടു ലോജിക്കൊക്കെ കൊള്ളാം. കുറച്ച് പ്രശ്നങ്ങളുണ്ടെന്നേയുള്ളൂ.... ഒന്നാമത്തെ കാര്യം സ്ത്രീകളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാൽ റിയാക്ട് ചെയ്യും എന്നുള്ള ഡയലോഗ് തന്നെ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എനിക്ക് തല്ലി മാനം സംരക്ഷിക്കാൻ പറ്റില്ല "
സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ച് എന്തെങ്കിലും മോശമായി നിങ്ങളുടെ മുന്നിൽ വച്ച് പറയുകയാണെങ്കിൽ അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്യും. അങ്ങനെ റിയാക്റ്റ് ചെയ്യാത്തവരും സ്പോട്ടിൽ ഒന്ന് പൊട്ടിക്കാത്തവരുമൊക്കെ ഒന്നിനും കൊള്ളാത്തവരാണ് എന്ന് ഒരുപാട് അഭിപ്രായങ്ങൾ കണ്ടു ലോജിക്കൊക്കെ കൊള്ളാം. കുറച്ച് പ്രശ്നങ്ങളുണ്ടെന്നേയുള്ളൂ.... ഒന്നാമത്തെ കാര്യം സ്ത്രീകളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാൽ റിയാക്ട് ചെയ്യും എന്നുള്ള ഡയലോഗ് തന്നെ.
അതെന്താ, വീട്ടിലെ പുരുഷന്മാരെയൊക്കെ തവിട് കൊടുത്ത് വാങ്ങിച്ചതാണോ? അച്ഛനെയും മകനെയും ആങ്ങളമാരെയുമൊക്കെ... രണ്ടാമത്തെ സംഗതി വീട്ടിലെ സ്ത്രീകൾ പ്രതികരിക്കില്ല എന്നാണോ കരുതുന്നത്... അതോ അവർക്ക് പ്രതികരണശേഷി ഇല്ലെന്നോ? സിമ്പിളായി പറഞ്ഞാൽ, പിതാ രക്ഷതി കൗമാരേ, ഭർതൃ രക്ഷതി യൗവനേ.... അങ്ങനെ ന സ്വാതന്ത്ര്യമർഹതി, അല്ലേ?
ഇനി തല്ലാൻ ശേഷിയില്ലാത്തവരാണെങ്കിലോ? കായികമായി കരുത്തില്ലാത്തവരെ, തിരിച്ചടിക്കാൻ പറ്റാത്തവരെ ഒക്കെ അപ്പൊ എന്തും പറയാം, എന്തും ചെയ്യാമെന്നൊക്കെയായില്ലേ? സ്ത്രീകളെ, കുട്ടികളെ, തന്നെക്കാൾ പണം കുറഞ്ഞവരെ ഒക്കെ പറഞ്ഞാൽ അവർക്കൊക്കെ തിരിച്ച് തല്ലാൻ പറ്റുമോ? സ്വന്തം കുഞ്ഞിനെ പരസ്യമായി ചീത്തപറയാത്തവരൊക്കെ ഒന്ന് കൈ ഉയർത്തിയാട്ടെ.. അപ്പൊഴും ഈ ലോജിക് വച്ച് കുറ്റം അവരുടെ നെഞ്ചത്ത് തന്നെ വരുമെന്നുള്ളതാണ് ഏറ്റവും കൗതുകം.. അപ്പൊഴും കുറ്റപ്പെടുത്തുന്നത് അപമാനിക്കപ്പെട്ടവരെത്തന്നെ, അല്ലെങ്കിൽ അവർക്കൊപ്പമുള്ളവരെത്തന്നെയാവും.. അവരൊക്കെ 'കുടുംബത്തെ പ്രൊട്ടക്റ്റ് ചെയ്യാൻ ' കഴിവില്ലാത്തവരായിപ്പോയല്ലോ അല്ലേ?
ഇനി ഈ അടിക്കുമെന്നും പ്രൊട്ടക്റ്റ് ചെയ്യുമെന്നുമൊക്കെ ബഹളം വയ്ക്കുന്നവരെത്തന്നെയെടുക്കാം.
ഈ റിയാക്ഷനൊന്നും എല്ലാരോടും കാണില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. തന്നെക്കാൾ ഏതെങ്കിലും രീതിയിൽ കരുത്തർ, പണമോ സ്വാധീനമോ കായികബലമോ ഒക്കെ കൂടുതലുള്ളവരോ മേലധികാരിയോ ഒക്കെ ആണ് മുന്നിലെങ്കിൽ ചിലപ്പൊ കടിച്ചുപിടിച്ച് തിരിഞ്ഞ് നടക്കുന്നതും കാണാം... അപ്പൊ ബലത്തിൽ കുറഞ്ഞവനോടേ പരാക്രമമുള്ളൂ എന്ന്.. ക്രിസ് റോക്കിൻ്റെ സ്ഥാനത്ത് മോർഗൻ ഫ്രീമാനോ ടോം ക്രൂയിസോ ഒക്കെ ആയിരുന്നെങ്കിൽ അടി ഉണ്ടാവുമായിരുന്നോ എന്ന് പലരും ചോദിച്ചതിൻ്റെ അർഥമിതാണ്. കഴിഞ്ഞില്ല..
നിങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് മോശമായി പറഞ്ഞപ്പൊ നിങ്ങൾ കായികമായി പ്രതികരിച്ചു. അപ്പൊ മറ്റുള്ളവർ അങ്ങനെ ചെയ്യുന്നതിനെയും പിന്തുണയ്ക്കുമോ? എന്തുമാവാമല്ലോ... മതം, രാഷ്ട്രീയം, വിശ്വാസം, സ്പോർട്സ് ടീം, ആരാധനാപാത്രം.. അന്നൊക്കെയുണ്ടാവുന്ന വയലൻസിനെയൊക്കെ അംഗീകരിച്ചുകൊടുക്കുമോ? അങ്ങനാണേൽ കണ്ടറിയണം എന്ത് സംഭവിക്കുമെന്ന്... രണ്ട് പേരും ചെയ്തത് തെറ്റ് തന്നെയാണ്. വിൽ സ്‌മിത്ത് അത് തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതയാളുടെ പോസിറ്റീവ് വശം...
എന്നാലും അതിനെ ഇപ്പൊഴും പിന്തുണയ്ക്കുന്നവർ ചെയ്യുന്നതാണ് അതിനെക്കാൾ മോശമായ കാര്യം. ആ നിമിഷത്തിൽ പറ്റിപ്പോയെന്ന് അവർക്ക് പറയാം.. ഇപ്പൊഴും ന്യായീകരിക്കുന്നവർക്ക് എന്താണ് പറയാനുള്ളത്? അവർക്ക് ആവശ്യത്തിന് ചിന്തിക്കാനുള്ള അവസരമുണ്ടല്ലോ. വ്യക്തിപരമായി പറഞ്ഞാൽ എൻ്റെ വീട്ടിലുള്ള ആരെയെങ്കിലും എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ എനിക്ക് തല്ലിത്തോല്പിക്കാൻ കഴിയില്ല. അങ്ങനെയുള്ള എനിക്കും വിശ്വാസമർപ്പിക്കാൻ ഒരു നിയമസംവിധാനം ഇവിടെയുള്ളിടത്തോളം കാലം കയ്യൂക്കുള്ളവൻ കാര്യക്കാരനാവുന്ന ലോകത്തെ അനീതിയിൽ നിന്നും ഒരു ചെറു സംരക്ഷണമെങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്...
https://www.facebook.com/Malayalivartha