രത്‌നേഷ് വന്നത് യുവതിയെ തീ കൊളുത്തി കൊല്ലാൻ! കിടപ്പുമുറിയിൽ എത്തിയപ്പോൾ സംഭവിച്ചത് വേറെ... ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം അത് കുടിച്ചു...

ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് അതിദാരുണമായ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. കേവലം എണ്ണപ്പെട്ട ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹം നടക്കേണ്ടിയിരുന്ന വീട്ടില്‍ അപ്രതീക്ഷിതമായി നടന്ന കൊലപാതക ശ്രമത്തിടെ നടത്തിയ ആത്മഹത്യയുടെ നടുക്കത്തിലാണ് ഇപ്പോൾ നാട്ടുകാരുള്ളത്.
യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിക്കുകയാണ് ചെയ്തത്. വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി ജാതിയേരി പൊമ്പറ്റ രത്‌നേഷ് എന്ന യുവാവാണ് ഇന്നു പുലര്‍ച്ചെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടു മാത്രമാണ് വീട്ടുകാര്‍ എല്ലാവരും കത്തിച്ചാമ്പലാകാതിരുന്നതെന്നാണ് ദൃസാക്ഷികളും ബന്ധുക്കളും പറയുന്നത്.
യുവതിയെ കൊല്ലണം എന്ന തീരുമാനത്തിൽ ഉറച്ച് തന്നെയാണ് രത്‌നേഷ് എത്തിയത്. പൊലീസിന്റെ നിഗമനവും അത് തന്നെയാണ്. മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില വീടിന്റെ മുകള്‍ നിലയില്‍ കയറി. യുവതി പതിവായി കിടക്കാറുള്ള കിടപ്പുമുറിയിലെത്തി പെട്രോള്‍ ഒഴിച്ചു തീയിട്ടത് ഈ ലക്ഷ്യത്തോടെ ആയിരിക്കണമെന്നാണ് പൊലീസും നാട്ടുകാരും കരുതുന്നത്.
വാതില്‍ തകര്‍ത്ത് കിടപ്പുമുറിയില്‍ തീവയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ രത്‌നേഷ് കരുതിയിരുന്നതു പോലെ യുവതി ഈ മുറിയിൽ കിടപ്പില്ലായിരുന്നു. ശബ്ദം കേട്ട് യുവതിയും വീട്ടുകാരും ഉറക്കമുണര്‍ന്നെങ്കിലും ഞൊടിയിടയിൽ മറുനീക്കത്തിനിടെ രത്‌നേഷ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ദേഹത്താകെ പെട്രോള്‍ ഒഴിക്കുകയും കുടിക്കുകയും ചെയ്ത ശേഷമാണ് തീ കൊളുത്തിയതെന്നു നാട്ടുകാര്‍ വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
ശരീരമാകെ തീ ആളിപ്പടര്‍ന്ന രത്‌നേഷ് ഗെയ്റ്റിനു സമീപം വീണു. ഇതിനിടെ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റു. രത്‌നേഷ് മുന്‍പ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു. യുവതിയുടെ കിടപ്പു മുറി കത്തിച്ചാമ്പലായ നിലയിലാണ്. ഫൊറന്‍സിക് വിദഗ്ധരും പൊലീസും പരിശോധനയ്‌ക്കെത്തി.
ഇലക്ട്രീഷനായ ജഗനേഷ് യുവതിയുടെ അയല്‍വാസിയാണ്. ജഗനേഷിന് പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അടുത്തിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തിലായിരുന്നു വിവാഹം. ഇതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് കൂടതല്‍ അന്വേഷണം നടത്തുകയാണ്. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയെ ആക്രമിക്കാനാണ് യുവാവ് എത്തിയതെന്നാണ് പറയുന്നത്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























