ഇടിത്തീ പോലെ ഇന്ധനവില... 110 കടന്നുള്ള നെട്ടോട്ടം... ഓരോ ദിവസം ഓരോ രൂപ... കർപ്പൂരം മുതൽ കമ്പ്യൂട്ടർ വരെ വില കൂടാനൊരുങ്ങുന്നു....

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വില കൂടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് വർദ്ധിപ്പിച്ചത്.
തുടർച്ചയായ ആറാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോൾ വില 110 കടന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാണ് ഇന്നത്തെ വില.
ഇന്നലെ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാർച്ച് 22 മുതലാണ് എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചു തുടങ്ങിയത്. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് കര്‍പ്പൂരം മുതല്‍ കംപ്യൂട്ടര്‍ വരെ സകല സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമാകും.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























