പണിമുടക്ക് പൊളിക്കാൻ ഡ്രൈവറും കണ്ടക്‌ടറും ശ്രമിച്ചു! അതുകൊണ്ടായിരിക്കും തുപ്പിയത്? പാപ്പനംകോട് സംഭവത്തിൽ സമരക്കാരെ അനുകൂലിച്ച് ആനത്തലവട്ടം ആനന്ദൻ...

ദ്വിദിന തൊഴിലാളി സംഘടന പണിമുടക്ക് നടക്കുന്നതിനിടെ പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം വ്യാപാരികളെ വിമർശിച്ചു കൊണ്ടും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും പ്രതികരണം നടത്തിയിരിക്കുന്നത്.
ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്‌ടറും ബസ് എടുത്തു കൊണ്ടു പോയെന്നും ആനത്തലവട്ടം ആരോപിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിഐടിയു സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പ്രതികരണം നടത്തിയത്.
പാപ്പനംകോട് ഡിപ്പോയുടെ കളിയിക്കാവിള ബസിലെ കണ്ടക്‌ടർക്കും ഡ്രൈവർക്കും നേരെയായിരുന്നു അൻപതോളം സമരാനുകൂലികളുടെ പ്രതികരണം. ബസ് വരുന്ന വിവരം മുൻകൂട്ടി സമരാനുകൂലികളെ ചിലർ അറിയിച്ചതായും ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നുമാണ് മർദ്ദനമേറ്റ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞത്. വാട്ട്സാപ്പ് വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തിൽ അൻപതോളം പേർക്കെതിരെ കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബസ് തടഞ്ഞ് മർദ്ദിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്‌തു എന്നാണ് ജീവനക്കാർ പരാതി പറയുന്നത്. എന്നാല്‍, മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്തിരുന്നു. തുടര്‍ന്ന് കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സതേടി.
അതേസമയം, പണിമുടക്കിനെ തുടർന്നുളള പരിപാടിക്കിടെ പൊലീസും സമരാനുകൂലികളും തമ്മിൽ നടന്ന തർക്കത്തിനിടെ എംഎൽഎയെ തല്ലിയ എസ്.ഐയ്‌ക്ക് സ്ഥലംമാറ്റം. ദേവികുളം എംഎൽഎ രാജയെ മർദ്ദിച്ച എസ്.ഐ സാഗറിനെയാണ് ഡിസിആർബിയിലേക്ക് സ്ഥലം മാറ്റിയത്.
ഉച്ചയ്‌ക്ക് മൂന്നാറിൽ പൊതുയോഗം നടക്കുന്നതിന് മുന്നിൽ നിന്ന ട്രേഡ് യൂണിയൻ പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായി. തുടർന്ന് എസ്.ഐ പ്രവർത്തകരെ തളളിമാറ്റി. ഇതിൽ ഇടപെടാനെത്തിയ എംഎൽഎയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. മറ്റ് പ്രവർത്തകർക്കും മർദ്ദനമേറ്റു.
ഇതോടെ എസ്.ഐയ്ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ശക്തമായ നിയമ നടപടി വേണമെന്നായിരുന്നു ആവശ്യം. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശിയാണ് ആവശ്യവുമായെത്തിയത്. മദ്യപിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രശ്‌നകാരണമെന്ന് കെ.വി ശശി ആരോപിച്ചു.
https://www.facebook.com/Malayalivartha

























