'കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താം, മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ നോക്കാം'; അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

എളമരം കരീമിനെതിരായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വിനു വി ജോണ്‍ പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്ന് കോടിയേരി ആരോപിച്ചു. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്താമെന്നും പറഞ്ഞതുപോലെ ചെയ്തു കാണിക്കണമെന്നും കോടിയേരി വെല്ലുവിളിച്ചു.
'എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത്? ഒരു ചാനല്‍ അവതാരകന്‍. വാഹനത്തിലുള്ള കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം, വണ്ടിയുടെ കാറ്റഴിച്ചു വിടണം, മുഖത്തടിച്ച് മുക്കില്‍ നിന്ന് ചോരവരുത്തണം. ഇത് പറയാന്‍ പാടുള്ളതാണോ? നിങ്ങള്‍ തന്നെ ആലോചിക്കുക. ഇതാണോ മാധ്യമപ്രവര്‍ത്തനം? പരസ്യമായി ചാനല്‍ ചര്‍ച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത് ? ഈ വാക്കുകള്‍ കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ? ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓര്‍ത്താല്‍ നന്ന്,' കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് വിനു വി ജോണ്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,' എന്നായിരുന്നു വിനു വി ജോണിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha

























