ചെന്നിത്തല പിഴുതെറിഞ്ഞ കുറ്റി... സജി ചെറിയാനെത്തി കുത്തി... ഗ്യാസ് തുറന്ന് ആത്മഹത്യാ ഭീഷണി... ആളുകളിളകി! ഇന്ന് ഭൂകമ്പം.. ജനങ്ങളെ കോടതി കൈയ്യൊഴിഞ്ഞോ?

കേരളത്തിൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് വേറെ നിവർത്തികളൊന്നുമില്ലാതെ മൂന്നു ദിവസമായി അനൗദ്യോഗികമായി നിർത്തിവച്ച സിൽവർലൈൻ സർവേ ഇന്നു മുതൽ പുനരാരംഭിക്കാൻ പോവുകയാണ്. പ്രാദേശിക സാഹചര്യം നോക്കി കല്ലിടലുമായി മുന്നോട്ടു പോകാൻ ഏജൻസികൾക്കു കെ–റെയിലിന്റെ നിർദേശം ലഭിച്ചു കഴിഞ്ഞു. പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പോലീസ് സംരക്ഷണം ഇല്ലായെങ്കിൽ ജനങ്ങളുടെ തല്ല് മേടിക്കാൻ ഞങ്ങൾക്ക് ആവില്ലാ എന്ന് അവർ കരഞ്ഞ് പറഞ്ഞിട്ടുണ്ടായിരുന്നു.
ശനിയാഴ്ച പലയിടങ്ങളിലും സർവേ തടസ്സപ്പെട്ടിരുന്നു. തടസ്സ പെടുത്തികയാണ് ചെയ്തത്. പ്രക്ഷേഭങ്ങളും അതുപോലെ ആക്രമങ്ങളും ഭയന്നാണ് ഉദ്യോഗസ്ഥർ പിൻമാറിയത്. ഞായറാഴ്ചയും പണിമുടക്കായതിനാൽ കഴിഞ്ഞ 2 ദിവസങ്ങളിലും സർവേ നടപടികൾ നടന്നില്ല. എന്നാൽ സർവേ എവിടെയും ഒരു ദിവസം പോലും നിർത്തി വച്ചിട്ടില്ലെന്നാണു കെ–റെയിലിന്റെ നിലപാട്.
കുറ്റികൾ പറിച്ചെടുക്കാൻ സമരസമിതിയും പ്രതിപക്ഷ പാർട്ടികളും ആഹ്വാനം ചെയ്യുമ്പോൾ കുറ്റിയടിക്കാനാണ് സർക്കാർ തിടുക്കം കാട്ടുന്നത്. അതിന്റെ തുടക്കം തീവ്രവാദികൾ പിന്നിൽ പ്രവർത്തിക്കുന്നു അന്ന് ആരോപിച്ച മന്ത്രി സജി ചെറിയാൻ തന്നെയാണ്. ജനകീയനായി മാറുവാൻ വേണ്ടി അദ്ദേഹം കഴിഞ്ഞ ദിവസം പ്രാദേശിക പ്രവർത്തകരുടെ പിന്തുണയോടെ നാട്ടുകാരുടെ വീടുകളിൽ സന്ദർശനം നടത്തിയിട്ടുണ്ടായിരുന്നു. അതിലൂടെ ജനങ്ങളെ അനുനയിപ്പിക്കാം എന്ന ശ്രമമാണ് എന്നാണ് കണക്കുകൂട്ടൽ. പക്ഷേ കാര്യങ്ങൾ വിചാരിച്ചതു പോലെയല്ല...
ആലപ്പുഴ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പിഴുത സിൽവർലൈൻ സർവേക്കല്ല് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വീണ്ടും നാട്ടിയ കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. കൊഴുവല്ലൂർ കിഴക്കേമോടിയിൽ തങ്കമ്മയുടെ വീടിനു മുന്നിൽ അടുപ്പു കല്ലിളക്കി സ്ഥാപിച്ച സർവേക്കല്ല് കഴിഞ്ഞ ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ പിഴുതു എറിഞ്ഞിട്ടുണ്ടയിരുന്നു. ഇന്നലെ രാവിലെ സിപിഎം പ്രവർത്തകർക്കൊപ്പം എത്തിയ സജി ചെറിയാന്റെ സാന്നിധ്യത്തിൽ കല്ല് അതേ സ്ഥാനത്തു വീണ്ടും കുഴിച്ചിട്ടു.
സ്ഥലം ഏറ്റെടുത്താൽ ഒന്നാംതരം വീട് സർക്കാർ തരുമെന്നും ബാങ്ക് അക്കൗണ്ടിൽ പണം വന്ന ശേഷം മാറിയാൽ മതിയെന്നും തങ്കമ്മയോടു പറഞ്ഞ ശേഷമാണ് മന്ത്രി കല്ലിടാൻ പ്രവർത്തകരോടു ആവശ്യപ്പെട്ടത്. കല്ലിട്ടത് തന്റെ സഹോദരന്റെ ഓഹരിയിലുള്ള സ്ഥലത്താണെന്നു തങ്കമ്മ പറയുന്നു. താമസിക്കുന്ന സ്ഥലം പോകുമെന്ന അവസ്ഥയിലാണ് നേരത്തേ കല്ലിടലിനെതിരെ പ്രതികരിച്ചത്.
നാട്ടുകാരനായ മന്ത്രി വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതിനാലാണ് എതിർത്തു സംസാരിക്കാതിരുന്നതെന്നും തങ്കമ്മ പറഞ്ഞു. പണിമുടക്കായതിനാൽ സ്കൂട്ടർ ഓടിച്ചെത്തി മന്ത്രി ജന്മനാടായ കൊഴുവല്ലൂരിലെ വീടുകളിൽ സിൽവർലൈനിനെപ്പറ്റി ബോധവൽക്കരണം നടത്തി. എന്നാൽ മന്ത്രി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി നേതാവ് സിന്ധു ജയിംസ് ആരോപിച്ചു.
അതേസമയം, ഇന്നും ജനം ഇളകിയ കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. കൊട്ടിയം തഴുത്തലയിൽ സിൽവർലൈൻ സർവേയ്ക്കെതിരെ വ്യാപക പ്രതിഷേധം. ഇന്ന് കല്ലിടുമെന്ന സൂചനയെ തുടർന്നാണ് നാട്ടുകാർ സംഘടിച്ചത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാരിൽ ചിലർ രംഗത്തുവന്നു. പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇവിടെ സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി അതിരടയാളക്കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയിരുന്നു. അന്ന് ഒരു കുടുംബം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു പോയത്. അതിനു ശേഷം ഇപ്പോൾ വീണ്ടു പ്രദേശത്ത് പ്രതിഷേധം ഉയരുകയാണ്.
അതേസമയം, സിൽവർലൈൻ വേഗ റെയിൽ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ഉത്തരവു നിയമവിരുദ്ധമല്ലെന്നു ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതി പ്രത്യേക റെയിൽവേ പദ്ധതിയാണെന്നും സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകേണ്ടതു കേന്ദ്ര സർക്കാരാണെന്നും വാദിച്ചു കോട്ടയം പട്ടിത്താനം സ്വദേശി എം.വി. ചാക്കോച്ചൻ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്.
എന്നാൽ പ്രത്യേക റെയിൽവേ പദ്ധതിയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിനു റെയിൽവേ നിയമം ബാധകമല്ലെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചു. 2013ലെ നിയമപ്രകാരം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ റെയിൽവേ നിയമം പ്രത്യക്ഷമായോ പരോക്ഷമായോ തടയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























