വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാത്തതിൽ പ്രതിഷേധം; ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍

ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള വര്ധനവിനെതിരെയാണ് ബസ് ഉടമകളുടെ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നല്‍കിയതാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ എന്നും ഇന്ധനവില അതിന് ശേഷം പല തവണ കൂട്ടിയെന്നും ബസ് ഉടമകള്‍ പറഞ്ഞു. ഉടന്‍ യോഗം ചേര്‍ന്ന് തുടര്‍നിലപാട് സ്വീകരിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മിനിമം ചാര്‍ജ് പത്ത് രൂപയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു കൈകൊണ്ടത്. എട്ട് രൂപയായിരുന്നു നേരത്തെയിത്. ഇടതുമുന്നണി യോഗത്തിന്‍റെ അംഗീകാരം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. ഈയൊരു തീരുമാനത്തിലേക്ക് എത്തിയത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ വ്യക്തമാക്കി.
ബസ് ഉടമകളുടെ നിലപാട് മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നായിരുന്നു. എന്നാല്‍ പരമാവധി പൊതുജനത്തിന്റെ ബുദ്ധിമുട്ട് ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടത് മുന്നണി യോഗത്തില്‍ ഉയര്‍ന്നു വന്നതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha