'നിർഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ, അദ്ദേഹം അത് അര്‍ഹിക്കുന്നു'; അവതാരകന്‍ വിനു വി.ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കി നടന്‍ ജോയ് മാത്യൂ

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി.ജോണിന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് വ്യക്തമാക്കി നടന്‍ ജോയ് മാത്യൂ. വിനു നിര്‍ഭനായ മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം ധാര്‍മിക പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
'കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു. പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ, അതിനാല്‍ കണക്ഷനും കട്ട് ചെയ്തു. പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി, ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല, നിര്ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മികമായ പിന്തുണ നല്കാന്, അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട്,' ജോയ് മാത്യു പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
നിര്‍ഭയനു പിന്തുണ
--------------------
കുറച്ചുകാലമായി വാര്‍ത്താ ചാനലുകള്‍ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓണ്‍ലൈനും ആവശ്യത്തിലധികം വാര്‍ത്തകള്‍ തരുന്നുമുണ്ടല്ലോ ,അതിനാല്‍ കണക്ഷനും കട്ട് ചെയ്തു .പക്ഷെ ഇന്ന് വീണ്ടും ഞാന്‍ കണക്ഷന്‍ പുതുക്കി ,ഏഷ്യാനെറ്റ് ന്യൂസ് കാണാന്‍ മാത്രമല്ല ,
നിര്ഭയനായ ഒരു മാധ്യപ്രവര്‍ത്തകന് ധാര്‍മ്മികമായ പിന്തുണ നല്കാന്,അദ്ദേഹം അത് അര്‍ഹിക്കുന്നുമുണ്ട് .
ദേശീയ പണിമുടക്കിന്റെ സമയത്ത് നടന്ന ചര്‍ച്ചക്കിടെ സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാന്‍ വിനു വി ജോണ്‍ ആഹ്വാനം ചെയ്തു എന്ന് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമരാനുകൂലികള്‍ പ്രതിഷേധിക്കാന്‍ രംഗത്തുവന്നത്. വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കള്‍ക്ക് അത് വല്ലാതെ നോവുകയും ചെയ്യന്നതാണ് അവരെ വിനുവിനെ കണ്ണിലെ കരടാക്കിയതും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറില്‍, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്ബോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്.
'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്.
എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കി എന്ന് ദുര്‍ഖ്യാനിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. അതേസമയം ആ ചര്‍ച്ച കണ്ടിരുന്നവര്‍ക്ക് എല്ലാം അറിയുന്ന കാര്യമുണ്ട് വിനു വി ജോണ്‍ കരീമിനെ തല്ലാന്‍ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച് തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കില്‍ സമരക്കാര്‍ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.
ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെ സമരാനുകൂലികള്‍ വിമര്‍ശനമുയര്‍ത്തുമ്ബോഴാണ് ജോയ് മാത്യുവിന്റെ പ്രതികരണം. അതേസമയം, തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് തകര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് കരീം ആരോപിച്ചിരുന്നു.
പണിമുടക്ക് രണ്ട് മാസം മുമ്ബ് പ്രഖ്യാപിച്ചതാണെന്നും എന്നിട്ടും ജനങ്ങള്‍ വലഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത നല്‍കുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാര്‍ത്തയായി വന്നതെന്നും പണിമുടക്ക് പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞിരുന്നു. ഇതു ചൂണ്ടിക്കാണിച്ചായിരുന്നു എളമരം കരീമിനെതിരായ വിനു വി. ജോണിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha