'ഇനി ഇക്കാര്യം പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട'; സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്ത് വിശദീകരണത്തിനായി എത്തിയ എംഎല്‍എയ്ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദീകരണത്തിനായി പദ്ധതി പ്രദേശത്ത് എത്തിയ മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനു നേരെ പ്രതിഷേധവുമായി നാട്ടുകാര്‍. മാവേലിക്കര പടനിലത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്.
കെ റെയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ വീടു കയറി പ്രചാരണത്തിന് എത്തിയതായിരുന്നു എംഎല്‍എയും ഡിവൈഎഫ്‌ഐ നേതാക്കളും അടങ്ങുന്ന സംഘം. സ്ത്രീകളടക്കമുള്ള നാട്ടുകാരാണ് എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധിച്ചത്. പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ വെച്ചു നടന്ന സംഭവത്തില്‍ എംഎല്‍എയോടും നേതാക്കളോടും വീട്ടുകാര്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു. 'ഇനി ഇക്കാര്യം പറഞ്ഞ് ഇങ്ങോട്ടേക്ക് വരേണ്ട' എന്നായിരുന്നു വീട്ടമ്മയുടെ പ്രതികരണം.
സിപിഎം അനുകൂലികളായ തങ്ങളെ പാര്‍ട്ടി തിരിഞ്ഞു കൊത്തുകയാണെന്നും പദ്ധതിയെ അനുകൂലിക്കില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നാലെ, എംഎല്‍എ വീട്ടില്‍നിന്ന് മടങ്ങി. അതേസമയം,
വീട്ടുകാര്‍ക്ക് കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊടുത്ത് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങള്‍ മടങ്ങിയതെന്ന് എംഎല്‍എയും നേതാക്കളും പിന്നീട് വിശദീകരിച്ചു.
https://www.facebook.com/Malayalivartha