അമ്മയെയും വെറുതെ വിട്ടില്ല മുറിയില്‍ പൊലീസ് കയറി ഇറങ്ങുന്നു; കോടതിയില്‍ കേണുകരഞ്ഞ് ദിലീപ്

കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദിലീപ് ഹൈക്കോടതിയിൽ. തനിക്കെതിരെ പ്രഥമ ദൃഷ്‌ടൃാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും ദിലീപ് പറഞ്ഞു.
തന്റെ 87 വയസുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങുകയാണ്. വീട്ടിൽ അന്വേഷണ ഉദ്യോഗസ്‌ഥർ നിരന്തരം റെയ്‌ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിന്റെ പേരിൽ നടക്കുന്നത് പൊലീസ് പീഡനമെന്നും ദിലീപ് കോടതിയിൽ അറിയിച്ചു. അതേസമയം ദിലീപിനെതിരെ വധ ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോയും തെളിവുകളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും വാദിച്ചു.എന്നാൽ ഒരാൾ വെറുതെ പറയുന്നതു വധ ഗൂഢാലോചന ആകുമോ എന്നു പ്രോസിക്യൂഷനോടു കോടതി ചോദിച്ചു.
ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേ എന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞതു വെറും വാക്കല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്നു കോടതി മറുചോദ്യം ഉയർത്തി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചിലാണ് വാദം പുരോഗമിക്കുന്നത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ദിലീപ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.
ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്‌തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ദിലീപ് അടക്കമുള്ള പ്രതികളെ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചു വരുത്തി എസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
കേസിലെ പ്രതിയായ പൾസർ സുനി പകർത്തിയതെന്നു കരുതുന്ന നടിയെ അക്രമിക്കുന്ന ദൃശ്യം ദിലീപ് കണ്ടുവെന്നുൾപ്പെടെയുള്ള ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചു.ദിലീപിന്റെയും സുഹൃത്തുക്കളുടെയും ഫോണുകളിൽ നിന്നു പൊലീസ് വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ പൊലീസ് സംഘം നിരത്തിയെങ്കിലും ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha