ദിലീപും ഞെട്ടിപ്പോയി... നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപിയെ വെളിപ്പെടുത്തി ക്രൈംബ്രാഞ്ച്; കേസിലെ ആറാം പ്രതിയായ വിഐപിയെ പിന്നീട് അറസ്റ്റ് ചെയ്യും; ക്രൈംബ്രാഞ്ചിന്റെ നീക്കം കണ്ട് ദിലീപും ഞെട്ടിപ്പോയി

നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപിയെയും മാഡത്തേയും ചുറ്റിപ്പറ്റി പല പ്രചരണങ്ങളാണ് നടന്നത്. ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വിഐപിയും മാഡവും ആരാണെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. അതിനാല്‍ തന്നെ പല കിവദന്തികളും പ്രചരിച്ചു. താന്‍ ഈ പറയുന്ന വിഐപി അല്ലെന്ന് പറഞ്ഞ് കോട്ടയത്തെ വ്യവസായി പോലും രംഗത്തെത്തി.
ഇപ്പോഴിതാ വിഐപി ആരാണെന്ന് അന്വേഷണ സംഘം തന്നെ വെളുപ്പെടുത്തിയിരിക്കുകയാണ്. ആ വിഐപി ശരത്ത് ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍. നടന്‍ ദിലീപിന്റെ സുഹൃത്തായ ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നലേയും വാദം കേട്ടു. കേസിന്റെ നിലനില്‍പ്പില്‍ ഹൈക്കോടതി സംശയമുന്നയിച്ചു. വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിന്റെ പേരില്‍ നടക്കുന്നതു പീഡനമാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജിയില്‍ നാളെ വാദം തുടരും.
കേസിന്റെ പേരില്‍ 87 വയസുള്ള അമ്മയുടെ മുറിയില്‍ പോലും പൊലീസ് കയറി ഇറങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് തന്റെ വീട്ടില്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പറഞ്ഞു.
തനിക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതി ആക്കിയിരിക്കുകയാണ്. കേസിന്റെ പേരില്‍ നടക്കുന്നത് പൊലീസ് പീഡനമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. അതേസമയം ദിലീപിനെതിരെ വധ ഗൂഢാലോചനയ്ക്കു വ്യക്തമായ തെളിവുകളുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോയും തെളിവുകളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍ ഒരാള്‍ വെറുതെ പറയുന്നതു വധ ഗൂഢാലോചന ആകുമോ എന്നു പ്രോസിക്യൂഷനോടു കോടതി ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേ എന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞതു വെറും വാക്കല്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ബാലചന്ദ്രകുമാര്‍ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്നു കോടതി മറുചോദ്യം ഉയര്‍ത്തി.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും ക്വട്ടേഷന്‍ നല്‍കി നടിയെ പീഡിപ്പിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്ന വാദത്തില്‍ ദിലീപ് ഉറച്ച് നില്‍ക്കുകയായിരുന്നു. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണവും ഗൂഢാലോചനയുടെ തുടര്‍ച്ചായാണെന്നും ദിലീപ് പറഞ്ഞു.
വിഐപിയെന്ന് പറയുന്ന ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തി എസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിഐപി ആരാണെന്ന് പറഞ്ഞത്.
"
https://www.facebook.com/Malayalivartha