ഭാഗ്യദേവത വന്ന വഴി... ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ സമ്മാനം; മണലാരണ്യത്തില്‍ കഷ്ടപ്പെടവേ ദൈവം കനിഞ്ഞത് കോടീശ്വരനായി; അവധിക്ക് നാട്ടില്‍പ്പോയതിന് പിന്നാലെ പ്രവാസിയെ തേടിയെത്തിയത് ഏഴരക്കോടിയുടെ ഭാഗ്യം

ആര്‍ക്ക് എപ്പോള്‍ ഭാഗ്യം വരുമെന്നറിയില്ല. പ്രവാസികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്. ബുധനാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ (ഏഴര കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ഫിലിപ്പൈന്‍സ് സ്വദേശിയായ ചെറി ലൌവിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ 385ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 3866 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ദുബൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ചെറി ലൌ തന്റെ 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു നറുക്കെടുപ്പിലെ സമ്മാന വിവരവും എത്തിയത്. രണ്ട് ദിവസം മുമ്പ് മാര്‍ച്ച് 28ന് 41ാം ജന്മദിനം ആഘോഷിച്ച ഈ പ്രവാസിക്ക് കോടികളുടെ വിജയം കൂടിയെത്തിയപ്പോള്‍ സന്തോഷങ്ങള്‍ നിറഞ്ഞ മാസാന്ത്യമായി ഇത് മാറി.
ഇത്രയും സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെയും ദുബൈ ഡ്യൂട്ടി ഫ്രീ ടീമിനെയും കണ്ടുമുട്ടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി താരമായിരിക്കുകയാണ്. നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. വൈകിയെത്തിയ ജന്മദിനസമ്മാനമായാണ് ചെറി ഇതിനെ കാണുന്നത്. ദുബൈയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെയും ദുബായ് ഡ്യൂട്ടി ഫ്രീ ടീമിനെയും കണ്ടുമുട്ടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ചെറി ലൗ തന്റെ 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. നാട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ ചെറിയെ ദുബായില്‍ നിന്നും സുഹൃത്തുക്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടി സമ്മാനം യുഎഇയില്‍ താമസിച്ചിരുന്ന ഇന്ത്യന്‍ പ്രവാസിയായ 52 കാരനായ ഇന്ദ്രനീല്‍ ലഹിരിയ്ക്കായിരുന്നു. 382ാമത് മില്ലേനിയം മില്യണയര്‍ സീരിസില്‍ 0874 ടിക്കറ്റ് നമ്പറിനാണ് ലഹിരി സമ്മാനാര്‍ഹനായത്. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ ഫൈനലിലാണ് സമ്മാന പ്രഖ്യാപനം ഉണ്ടായത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായെന്ന് അറിഞ്ഞതില്‍ പിന്നെ രാത്രികളില്‍ ഉറക്കം പോലും നഷ്ടപ്പെട്ടു. ഞാന്‍ വളരെ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡിഡിഎഫ് നറുക്കെടുപ്പില്‍ ആദ്യമായല്ല പങ്കെടുക്കുന്നതെന്ന് ലഹിരി പറഞ്ഞു. ദുബായ്ക്കും പുറത്തേക്കും പോകുമ്പോള്‍ ടിക്കറ്റുകള്‍ എടുക്കുമായിരുന്നു. കഴിഞ്ഞ ആറ് മാസമായി സ്ഥിരമായി ഡിഡിഎഫ് ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. അവസാനം ഞാനും വിജയിയായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും ലഹിരി പറഞ്ഞു.
ഇന്ത്യയിലെ അലഹബാദ് സ്വദേശിയായ ലഹിരി സമ്മാനത്തുക കൊണ്ട് വീട് പണിയാനാണ് ആഗ്രഹിക്കുന്നത്. 22, 15 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂത്ത കുട്ടി ഗ്രാഫിക് ഡിസൈനിംഗ് പഠിക്കുന്നു. കുട്ടികളുടെ ഭാവിക്കായി പണം നിക്ഷേപിക്കും. അത് മാത്രമല്ല, കുറച്ച് ചാരിറ്റി ചെയ്യാനും ആഗ്രഹമുണ്ടെന്നും ലാഹിരി പറയുന്നു.
"
https://www.facebook.com/Malayalivartha