മറ്റിടങ്ങളില്‍ പകുതിമാത്രം... പെട്രോളിനോടൊപ്പം ഡീസലിന്റെയും വില 100 കടന്നു; സംസ്ഥാനത്തെ യാത്രാക്കൂലി വര്‍ധിപ്പിച്ച് കേരളം; കര്‍ണാടക ബസ് ചാര്‍ജ് കുറച്ചപ്പോള്‍ പത്ത് രൂപയായി ഉയര്‍ത്തി കേരളം; തമിഴ്‌നാട്ടിലും ആന്ധ്രയിലും പകുതി മാത്രം; മിനിമം നിരക്കില്‍ 2 രൂപയാണെങ്കിലും യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും

കേന്ദ്രവും സംസ്ഥാനവും മത്സരിച്ച് വില കൂട്ടുമ്പോള്‍ ഇതിനിടയില്‍പ്പെട്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുകയാണ് സാധാരണ ജനങ്ങള്‍. ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും നൂറ് കടന്നു. ഇതോടെ ഡബിള്‍ സെഞ്ച്വറി അടിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനൊന്നിന് ഡീസല്‍ വില നൂറ് രൂപ കടന്നിരുന്നു. എന്നാല്‍ നവംബറില്‍ വില കുറഞ്ഞു.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് ഏഴ് രൂപ 98 പൈസയും ഡീസലിന് അഞ്ച് രൂപ 70 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 14 പൈസയും പെട്രോളിന് 113 രൂപ 24 പൈസയുമായി.
അതേസമയം സംസ്ഥാനത്തെ യാത്രാ നിരക്കും കൂട്ടി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ബസ് ചാര്‍ജ് ഈടാക്കുന്ന സംസ്ഥാനമായി കേരളം. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനേതാക്കള്‍ രണ്ട് ഇരട്ടി ചാര്‍ജാണ് കേരളത്തിലെ ബസുകള്‍ ഈടാക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാണ്. വര്‍ദ്ധനവിലൂടെ കേരളത്തില അത് പത്ത് രൂപയായി ഉയര്‍ന്നു.
കര്‍ണാടകത്തില്‍ 2020 ഫെബ്രുവരി 26ന് ബസ് ചാര്‍ജ് പുനര്‍നിര്‍ണയിച്ചപ്പോള്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് അഞ്ചു രൂപയായി കുറച്ചിരുന്നു. 15 കിലോമീറ്റര്‍ ദൂരം വരെ ബസ് ചാര്‍ജില്‍ വര്‍ദ്ധന വരുത്തിയതുമില്ല. തമിഴ്‌നാട്ടിലാകട്ടെ, വനിതകള്‍ക്ക് യാത്രാ സൗജന്യമെന്ന ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വര്‍ഷം മിനിമം നിരക്ക് നാല് രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തിയത്.
ആന്ധ്രാ പ്രദേശിലും മിനിമം നിരക്ക് അഞ്ച് രൂപയാണ്. തമിഴ്‌നാട് മിനിമം നിരക്കിന് പുറമെ ഒരോ കിലോമീറ്ററിനും 58 പൈസയാണ് ഈടാക്കുന്നത്. ആന്ധ്രാപ്രദേശില്‍ അത് 73 പൈസയും കര്‍ണാടകത്തില്‍ 75 പൈസയുമാണ്. എന്നാല്‍ കേരളത്തിലേത് 1.10 രൂപയാണ്. ഇതോടെ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് കിലോ മീറ്റര്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംസ്ഥാനവും കേരളമായി മാറി.
ബസ് മിനിമം നിരക്കില്‍ 2 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വര്‍ധനയെങ്കിലും ഫലത്തില്‍ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും. ഇതിനു മുന്‍പ് ബസ് നിരക്ക് പുതുക്കിയപ്പോള്‍ മിനിമം ചാര്‍ജില്‍ 5 കിലോമീറ്റര്‍ (രണ്ടു ഫെയര്‍സ്‌റ്റേജ്) യാത്ര ചെയ്യാമായിരുന്നു.
പിന്നീട് കോവിഡ് കാലത്ത് മിനിമം നിരക്കില്‍ ഒരു ഫെയര്‍സ്‌റ്റേജ് മാത്രം (2.5 കിലോമീറ്റര്‍) എന്നു മാറ്റി. പുതിയ നിരക്കുവര്‍ധനയിലും ഇതുതന്നെ തുടരുന്നതോടെ, മിനിമം നിരക്കില്‍ 5 കിലോമീറ്റര്‍ എന്ന ആനുകൂല്യമാണു നഷ്ടപ്പെടുന്നത്. മുന്‍പത്തെ നിരക്കുപരിഷ്‌കാരത്തില്‍ 5 കിലോമീറ്റര്‍ യാത്രയ്ക്ക് 8 രൂപ ആയിരുന്നത് ഇനി 5 കിലോമീറ്ററിന് 12.50 രൂപയാകും. തുടര്‍ന്നുള്ള കിലോമീറ്ററുകളിലും ഇതു പ്രതിഫലിക്കും. നിലവില്‍ 20 കിലോമീറ്റര്‍ യാത്രയ്ക്ക് 19 രൂപയാണ്; ഇത് 28 രൂപയാകും.
കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് ഇപ്പോള്‍ മിനിമം നിരക്ക് 5 കിലോമീറ്ററിന് 14 രൂപയാണ്. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 95 പൈസ. സൂപ്പര്‍ ഫാസ്റ്റിന് മിനിമം ചാര്‍ജ് 10 കിലോമീറ്ററിന് 20 രൂപയാണ്. അതു കഴിഞ്ഞുള്ള കിലോമീറ്ററിന് 98 പൈസ. ഓര്‍ഡിനറി നിരക്കിലെ വര്‍ധനയ്ക്ക് ആനുപാതികമായി ഈ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റിനു മുകളിലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു കോവിഡ് സമയത്തു നല്‍കിയിരുന്ന യാത്രാനിരക്കിലെ 30% ഇളവ് കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. അതിനു മുകളിലാണ് പുതിയ വര്‍ധന വരുന്നത്.
" f
https://www.facebook.com/Malayalivartha