പാലായില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു... കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ വാങ്ങി നല്‍കാനാണെന്ന വ്യാജേന മൂന്നര കോടി മുംബൈ വ്യവസായിയില്‍ നിന്ന് വാങ്ങിയ കേസില്‍ കാപ്പന് മുംബൈ ബോറിവിലി കോടതി ഉടന്‍ ശിക്ഷ വിധിച്ചേക്കും

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ വാങ്ങി നല്‍കാനാണെന്ന വ്യാജേനയാണ് കാപ്പന്‍ മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്ന് മൂന്നര കോടി വാങ്ങിയത്. 2011 ലായിരുന്നു സംഭവം. പണം കിട്ടിയ പാടേ കാപ്പന്‍ മുങ്ങിയെന്നാണ് മേനോന്‍ പറയുന്നത്. വര്‍ഷങ്ങളായി മുംബയില്‍ ബിസിനസ് നടത്തുന്ന തന്നെ ഇത്തരത്തില്‍ ആരും വഞ്ചിച്ചിട്ടില്ലെന്നാണ് മേനോന്‍ പത്ര സമ്മേളനം നടത്തി പറഞ്ഞത്.
ഷെയര്‍ കിട്ടാതെ വര്‍ഷങ്ങള്‍ അലഞ്ഞതായി അദ്ദേഹം പറഞ്ഞു.. പല സ്ഥലങ്ങളിലും പരാതി കൊടുത്തു. 25 ലക്ഷം തിരികെ കിട്ടി. ബാക്കി 3.25 കോടിക്ക് ചെക്കും നല്‍കി. ഈടായി കുമരകത്ത് കാപ്പന്റെ പേരിലുള്ള സ്ഥലം ഈടായി നല്‍കി. ചെക്ക് മടങ്ങി. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കാപ്പന്‍ കേസ് കൊടുത്ത് വര്‍ഷങ്ങള്‍ നീട്ടി.
പിന്നീട് സുപ്രീം കോടതി, കേസ് വിസ്തരിക്കാനായി ബോറിവിലി കോടതിയിലേക്ക് അയച്ചു. ഈടായി തന്ന വസ്തുവിന്റെ പ്രമാണം നോക്കിയപ്പോഴാണ് താന്‍ കബളിക്കപ്പെട്ടതായി ദിനേശ് മേനോന്‍ മനസ്സിലാക്കിയത്. ഈടായി തനിക്ക് നല്‍കിയ സ്ഥലം സൊസൈറ്റിയില്‍ പണയപെടുത്തി ഒന്നരക്കോടി കാപ്പന്‍ വായ്പ എടുത്തിട്ടുണ്ട്. പ്രസ്തുത തുക കുടിശികയാണ്. ബാങ്ക് ജപ്തി ചെയ്ത വസ്തു ആണ് ഈടായി കിട്ടിയതറിഞ്ഞ് മേനോന്‍ സ്തബ്ദനായി. ഏതായാലും മേനോന്‍ മിടുക്കനാണ്. നല്ല ചിട്ടയായി കേസ് നടത്തി.പ്രസ്തുത കേസാണ് വിധിയുടെ വക്കിലെത്തി നില്‍ക്കുന്നത്.
കാപ്പന്‍ പാലായില്‍ മത്സരിച്ച 2016 ലും 2021 ലും ദിനേശ് മേനോന്‍ കോട്ടയത്തെത്തി പത്ര സമ്മേളനം നടത്തി. എന്നിട്ടും ഉപ തെരഞ്ഞടുപ്പിലും തുടര്‍ന്നു നടന്ന തെരഞ്ഞടുപ്പിലും കാപ്പന്‍ ജയിച്ചതിലാണ് മേനോന് അത്ഭുതം. പാലായിലെ ജനങ്ങള്‍ ഇത്രയും വിവരം കെട്ടവരാണോ എന്നാണ് മേനോന്‍ ചോദിക്കുന്നത്.
കേരളത്തിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാലാ ഉന്നത വിദ്യാഭ്യാസം സിദ്ധച്ചവരുടെ സ്ഥലമാണ്. ധാരാളം പള്ളികളും അരമനകളും ഉള്ളയിടം. ജാതി- മതസൗഹാര്‍ദ്ദതയുടെ ഈറ്റില്ലമെന്നും പാലാ അറിയപ്പെടുന്നു. പാലായും ഭരണങ്ങാനവും ലോക ടൂറിസം മാപ്പില്‍ ഇടം പിടിച്ച സ്ഥലങ്ങളാണ്. കെ.എം. മാണിയാണ് പാലായുടെ മുഖച്ഛായ മാറ്റിയത്.
ജോസ് കെ മാണിയാണ് പാലായെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റിയത്. ത്രിപ്പിള്‍ ഐ റ്റി ഉള്‍പ്പെടെ നിരവധി ദേശീയ സ്ഥാപനങ്ങള്‍ അദ്ദേഹം പാലായില്‍ കൊണ്ടുവന്നു. അന്തര്‍ദേശീയ നിലവാരത്തിലുള്ള റോഡുകള്‍ പാലായില്‍ യാഥാര്‍ത്ഥ്യമാക്കിയതും ജോസ് കെ മാണിയാണ്. ഇപ്പോള്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ കാമ്പസും പാലായില്‍ വന്നു. എന്നിട്ടും പാലായിലെ ജനങ്ങള്‍ കാപ്പനെ ജയിപ്പിച്ചു.
കാപ്പന്‍ രണ്ടു തവണ എം എല്‍ എ ആയി. എന്നിട്ടും അതിന്റെ പ്രയോജനം പാലായ്ക്ക് ലഭിച്ചില്ല. ആദ്യ തവണ കാപ്പന്‍ ജയിച്ചിട്ടും മണ്ഡലത്തില്‍ തിരിഞ്ഞു നോക്കിയില്ല. രണ്ടാം തവണ കോണ്‍ഗ്രസുകാരനായതിനാല്‍ ഇടതുപക്ഷം തിണ്ണയില്‍ കയറ്റിയില്ല.
പാലായിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇച്ഛാഭംഗം ചെറുതല്ല. ഇത്തരം കുറ്റവാളികള്‍ ജയിച്ചു വരുമ്പോള്‍ ഒരു നാടിന്റെ യശസാണ് അസ്തമിക്കുന്നത്. കെ.എം.മാണിയുടെ പാലാ എന്ന് ഊറ്റം കൊണ്ടിരുന്ന പാലായിലെ എം എല്‍ എ ചെക്ക് കേസില്‍ ശിക്ഷിക്കപെടുമ്പോള്‍ നാണം കെടുന്നത് കാപ്പനല്ല പാലായിലെ ജനങ്ങളാണ്.
https://www.facebook.com/Malayalivartha