കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം വന്‍ സ്വര്‍ണ വേട്ട.... ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്, സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം വന്‍ സ്വര്‍ണ വേട്ട.... ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്, സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍.
ദുബായില്‍ നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരുമാണ് പിടിയിലായത്.
വാഴക്കാട് സ്വദേശി മുഹമ്മദ് റമീസ്, മുഹമ്മദ് മുസ്തഫ, ഉവൈസ് സൈനുബ്ദ്ദീന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ വന്ന വിമാനത്തിലാണ് മുഹമ്മദ് റമീസ് സ്വര്‍ണം കൊണ്ടുവന്നത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പൊലീസാണ് ഇവരെ പിടികൂടിയത്. മറ്റ് രണ്ട് പേരും സ്വര്‍ണം വാങ്ങാനെത്തിയവരാണ്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha