നേരത്തെ ഉന്നയിച്ച വാദങ്ങളിൽ തന്നെ ഉറച്ചുനിന്ന് ദിലീപ്! വിദേശത്തുള്ള കാവ്യ മാധവൻ തിരിച്ചെത്തിയാലുടൻ ചോദ്യം ചെയ്യാനുള്ള അന്വേഷണ സംഘം! ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും...

ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. ദിലീപ് നേരത്തെ ഉന്നയിച്ച വാദങ്ങളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടന്റെ വാദം. എന്നാൽ ദിലിപീനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്‌തേക്കും. ഇപ്പോൾ വിദേശത്തുള്ള കാവ്യ തിരിച്ചെത്തിയാലുടൻ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. സാക്ഷികളെ സ്വാധീനിക്കാൻ നടിയും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് മൊഴി മാറ്റിയതിന് പിന്നിൽ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.
നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ അവിടെയുണ്ടോയെന്ന് അന്വേഷിച്ചെന്നും ആരുമില്ലെന്ന് പറഞ്ഞപ്പോൾ തിരിച്ചു പോയെന്നും സാഗർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ ഇക്കാര്യം പറഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാക്ഷിയെ സ്വാധീനിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയാണെന്ന് ദിലീപ് അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ശബ്‌ദസാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തന്റേതെന്നും ദിലീപ് പറഞ്ഞു.
അതേസമയം വധഗൂഢാലോചന കേസിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി.നായരെ ഇന്നലെ പ്രതിചേർത്തിരുന്നു. തുടർച്ചയായ രണ്ടുദിവസമാണ് ശരത്തിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദവും ഫോട്ടോയും തിരിച്ചറിഞ്ഞതിന്റെയും കേസിൽ ഇയാളുടെ പങ്ക് വ്യക്തമായതിന്റെയും അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തത്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അറിയില്ലെന്നും നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം കണ്ടിട്ടില്ലെന്നുമുള്ള മൊഴിയെ തുടർന്നാണ് ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പമിരുത്തി ചോദ്യം ചെയ്തത്.രണ്ട് ദിവസമായി 16.5 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. അടുത്തമാസം 16ന് തുടരന്വേഷണ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് ദിലീപിനെ വീണ്ടും വിളിപ്പിച്ചേക്കും.
https://www.facebook.com/Malayalivartha