തന്റെ ജന്മദിനം ഏതൊരു മനുഷ്യനും പ്രിയങ്കരമാണ്, തന്റെ പ്രിയപ്പെട്ടവരോടൊത്ത് ഭക്ഷണമൊക്കെ കഴിച്ച് ആ കുഞ്ഞു സന്തോഷങ്ങളുടെ ഭാഗമാകേണ്ടുന്ന ദിനം; എന്നാൽ കുണ്ടറയുടെ ജനപ്രതിനിധി ആ ദിനം, തന്റെ നാടിന്റെ ചരമ ഗീതം കുറിക്കുന്ന ഒരു പദ്ധതിക്കെതിരെ രോഷാഗ്‌നി തിളക്കുന്ന നിസ്സഹായരായ മനുഷ്യർക്കിടയിലായിരുന്നു; കുണ്ടറക്കാർക്ക് അഭിമാനിക്കാം തന്റെ ജീവനെടുത്താൽ മാത്രമേ അവരുടെ ജീവനോപാധിയും കിടപ്പാടവും നഷ്ടമാകുവെന്ന് പറയുന്ന ഒരു എം.എൽ.എ യെ ലഭിച്ചതിൽ; രാഹുൽ മാങ്കൂട്ടത്തിൽ പങ്കു വച്ച കുറിപ്പ്

ഇന്നലെ കോൺഗ്രസ് നേതാവ് പി.സി വിഷ്ണു നാഥിന്റെ പിറന്നാളായിരുന്നു. അദ്ദേഹത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ ജന്മദിനം ഏതൊരു മനുഷ്യനും പ്രിയങ്കരമാണ്, തന്റെ പ്രിയപ്പെട്ടവരോടൊത്ത് ഭക്ഷണമൊക്കെ കഴിച്ച് ആ കുഞ്ഞു സന്തോഷങ്ങളുടെ ഭാഗമാകേണ്ടുന്ന ദിനം.
എന്നാൽ കുണ്ടറയുടെ ജനപ്രതിനിധി ആ ദിനം, തന്റെ നാടിന്റെ ചരമ ഗീതം കുറിക്കുന്ന ഒരു പദ്ധതിക്കെതിരെ രോഷാഗ്‌നി തിളക്കുന്ന നിസ്സഹായരായ മനുഷ്യർക്കിടയിലായിരുന്നു എന്നാണ് രാഹുൽ പറയുന്നത്. പിസിയെ കുറിച്ച് രാഹുൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഇന്നലെ പി.സി യുടെ ജന്മദിനമായിരുന്നു.
രാവിലെ ആശംസ പറയാൻ വിളിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞു, 'മോനെ ഞാൻ തഴുത്തലയിലാണ് , ഇവിടെ കുറേ സാധുക്കൾ തങ്ങളുടെ കിടപ്പാടം പോകാതിരിക്കുവാൻ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട് ആത്മാഹൂതിക്കൊരുങ്ങി നില്ക്കുകയാണ് ". തന്റെ ജന്മദിനം ഏതൊരു മനുഷ്യനും പ്രിയങ്കരമാണ്, തന്റെ പ്രിയപ്പെട്ടവരോടൊത്ത് ഭക്ഷണമൊക്കെ കഴിച്ച് ആ കുഞ്ഞു സന്തോഷങ്ങളുടെ ഭാഗമാകേണ്ടുന്ന ദിനം.
എന്നാൽ കുണ്ടറയുടെ ജനപ്രതിനിധി ആ ദിനം, തന്റെ നാടിന്റെ ചരമ ഗീതം കുറിക്കുന്ന ഒരു പദ്ധതിക്കെതിരെ രോഷാഗ്‌നി തിളക്കുന്ന നിസ്സഹായരായ മനുഷ്യർക്കിടയിലായിരുന്നു. അവരുടെ വിലാപങ്ങൾക്ക് ചെവിയോർക്കുകയായിരുന്നില്ല അവരിലൊരാളായി മാറുകയായിരുന്നു.
"അവർ അടിച്ചോട്ടെ, തല പൊട്ടി ചോരയൊലിച്ചാലും ഒരു കൽച്ചീള് പോലുമെടുത്ത് ഭരണകൂടത്തിന്റെ മർദ്ദനോപകരണമായ പോലീസിനെതിരെ എറിയരുത്" എന്ന് പറയുന്ന ആ മനുഷ്യനിൽ എത്ര ആത്മരോഷം കത്തിപ്പടരുമ്പോഴും, പിടിവിടാതെ പ്രത്യയ ശാസ്ത്രമായി ഗാന്ധിയെ കൊണ്ട് നടക്കുന്ന കറതീർന്ന ഗാന്ധിയനെ കാണാം....
എത്ര ക്രൂരരായ ഭരണാധികാരികളുടെ , ഏതു ഇരുമ്പു മുഷ്ടിയുടെ മുന്നിലും ഗാന്ധിയും , ഗാന്ധിയൻ സമര മാർഗ്ഗവും തോല്ക്കില്ല എന്ന് തെളിയിക്കപെട്ട മറ്റൊരു സംഭവം കൂടി. കുണ്ടറക്കാർക്ക് അഭിമാനിക്കാം തന്റെ ജീവനെടുത്താൽ മാത്രമേ അവരുടെ ജീവനോപാധിയും കിടപ്പാടവും നഷ്ടമാകുവെന്ന് പറയുന്ന ഒരു എം.എൽ.എ യെ ലഭിച്ചതിൽ .
ഒരു പകൽ മുഴുവൻ ചുട്ടുപൊള്ളുന്ന വെയിലിൽ, വെറും നിലത്തിരുന്നു സമരം ചെയ്തും, കുടിയിറക്കപെടാതിരിക്കുവാൻ അതിജീവന സമരം നടത്തുന്ന ആ സാധു മനുഷ്യർ കൊടുത്ത കഞ്ഞി പിറന്നാൾ ദിനത്തിൽ റോഡിലിരുന്നു കുടിച്ചും, മുദ്രാവാക്യം വിളിച്ചും ആ മനുഷ്യൻ നയിച്ച സമരം വിജയിച്ചിരിക്കുന്നു. സമരസപ്പെടാത്ത ആ സമര ദിനത്തിന്റെ സായാഹ്നത്തിൽ, ഒടുവിൽ ധാർഷ്ട്യത്തിന്റെ ഭാഷ വിട്ട് ഉദ്യോഗസ്ഥരിൽ നിന്ന് ആ അറിയിപ്പെത്തി, അഹങ്കാരത്തിന്റെ ഒരു സർവ്വേക്കല്ലും നാട്ടി സർവ്വേ നടത്തുകയില്ലായെന്ന്.
സമരക്കാരും , കല്ലിടൽകാരും പിരിഞ്ഞു പോയ ഈ നിമിഷം TV കാണുമ്പോൾ, ഇതാ ആ മനുഷ്യൻ ചർച്ചയിൽ പങ്കെടുക്കുന്നു , K റെയിലിനു എതിരായ നാടിന്റെ വാദമുഖങ്ങൾ വസ്തുതാപരമായി പറയുന്നു..... ധർമ്മ സമരം കൊണ്ട് നിറഞ്ഞ സാർത്ഥകമായ ഒരു ജന്മദിനം ... പിറന്നാളാശംസകൾ പ്രസിഡന്റ്
https://www.facebook.com/Malayalivartha