സൈനിക ക്യാന്റീൻ വഴി വില്‍ക്കുന്ന മദ്യത്തിന് ഇനി വില കൂടും...! സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25 രൂപയാകും....

സൈനിക, അര്‍ധസൈനിക ക്യാന്റീനുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് ഇനി വില കൂടും. വിദേശ മദ്യത്തിലെ സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25 രൂപയാകും. ഇതോടെ ക്യാന്റീനുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് വിലകൂടും. കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ യൂണിറ്റുകളിലും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ നിലവിലുള്ള ഫീസ് നിരക്ക് രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കും.
ലൈസന്‍സികളുടെ ക്രമക്കേടിന് വിദേശമദ്യ ചട്ടം 34 അനുസരിച്ച് ഈടാക്കാവുന്ന പിഴയും ഇരട്ടിയാക്കിയിട്ടുണ്ട്. നിലവിലുള്ള 15,000 രൂപ 30,000 ആും 50,000 എന്നത് ഒരുലക്ഷമായും ഉയര്‍ത്താനാണ് മദ്യനയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. ബാര്‍ ലൈസന്‍സില്‍ സര്‍വീസ് ഡെസ്‌ക് സ്ഥാപിക്കാനുള്ള ഫീസ് 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 25,000 ആയിരുന്നു.
അഡീഷണല്‍ ബാര്‍ കൗണ്ടറിനുള്ള ഫീസ് 30,000 രൂപയില്‍ നിന്ന് 50,000 ആക്കിയിട്ടുണ്ട്. കേരളത്തിലെ ഡിസ്റ്റിലറികള്‍ അവരുടെ ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് ഒരു ലക്ഷമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 75,000 ആയിരുന്നു.
https://www.facebook.com/Malayalivartha