'എന്റെ മരണം എന്റെ നിരപരാധാത്വം തെളിയിക്കും.... ഞാന്‍ എന്റെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്‌നേഹിക്കുന്നു. എന്റെ മരണത്തിന് ശേഷം ദയവായി അവരെ ഉപദ്രവിക്കരുത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ആരെയും കൊന്നിട്ടുമില്ല.... പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഡോക്ടറുടെ വാക്കുകള്‍ തീരാവേദനയാകുന്നു...

'ഞാന്‍ എന്റെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്‌നേഹിക്കുന്നു. എന്റെ മരണത്തിന് ശേഷം ദയവായി അവരെ ഉപദ്രവിക്കരുത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ആരെയും കൊന്നിട്ടുമില്ല.... പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം മൂലം യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ഡോക്ടറുടെ വാക്കുകള്‍ തീരാവേദനയാകുന്നു...
രാജസ്ഥാനിലെ ഡൗസ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അര്‍ച്ചന ശര്‍മയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
'ഞാന്‍ എന്റെ ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്‌നേഹിക്കുന്നു. എന്റെ മരണത്തിന് ശേഷം ദയവായി അവരെ ഉപദ്രവിക്കരുത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും കൊന്നിട്ടുമില്ല. പോസ്റ്റ്പാര്‍ട്ടം ഹെമറേജ് (പ്രസവത്തെത്തുടര്‍ന്നുണ്ടാവുന്ന അമിത രക്തസ്രാവം) സാധാരണയായി ഉണ്ടാവുന്ന അവസ്ഥയാണ്. ഇതിന്റെ പേരില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം.
എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കും. നിരപരാധികളായ ഡോക്ടര്‍മാരെ ദയവായി ഉപദ്രവിക്കരുത്. എന്റെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മയുടെ കുറവ് അറിയിക്കരുത്' ഡോക്ടര്‍ അര്‍ച്ചന ശര്‍മ തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നാലെ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദേശം നല്‍കി.
പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നില്‍ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പൊലീസ് ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തത്.
അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha