തഴുത്തലയില്‍ പിണറായിയുടെ കഴുത്തിന് പിടിച്ചു; സില്‍വര്‍ലൈന്‍ പ്രതിഷേധം അണപൊട്ടുകയാണ്; നേരത്തെ കുറ്റിപിഴുതെറിഞ്ഞാണ് ജനം പ്രതികരിച്ചതെങ്കില്‍ ഇപ്പോള്‍ പലയിടത്തും ആത്മഹത്യ ഭീഷണി ...

സില്‍വര്‍ലൈന്‍ കല്ലിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ്. നേരത്തെ കുറ്റിപിഴുതെറിഞ്ഞാണ് ജനം പ്രതികരിച്ചതെങ്കില്‍ ഇപ്പോള്‍ നീക്കം കൈവിടുകയാണ്. പലയിടത്തും ആത്മഹത്യ ഭീഷണി മാത്രം. തഴുത്തലയില്‍ ഡിസംബര്‍ 20ന് മണ്ണെണ്ണ ശരീരത്തിലൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ ദമ്പതികള്‍ ഇന്നലെ പാചക വാതക സിലിണ്ടര്‍ തുറന്നുവിട്ട് ഉദ്യോഗസ്ഥിരെ വീണ്ടും മുള്‍മുനയില്‍ നിറുത്തി.
തഴുത്തല വഞ്ചിമുക്ക് രേവതിയില്‍ അജയകുമാറും ഭാര്യ സുധയുമാണ് വീടിന് മുന്നില്‍ സിലിണ്ടര്‍ തുറന്നു വിട്ടത്. അജയകുമാറിന്റെ സഹോദരന്‍ ജയകുമാര്‍ നേരത്തേ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. കൊട്ടിയം കണ്ണനല്ലൂര്‍ റോഡിനോട് ചേര്‍ന്നുള്ള അജയകുമാറിന്റെ ഭൂമി മുതല്‍ കല്ലിടല്‍ പുനരാരംഭിക്കാനാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ എത്തിയത്. അഞ്ച് സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ നാട്ടുകാര്‍ വഴിയടച്ച് സമരം ആരംഭിച്ചു. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും പിന്തുണയുമായെത്തി. പതിനൊന്നോടെ റവന്യൂ, സില്‍വര്‍ലൈന്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെയാണ് അജയകുമാറും സുധയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടത്. സ്ഥലത്തെത്തിയ പി.സി. വിഷ്ണുനാഥ് എം.എല്‍.എ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡില്‍ കഞ്ഞിവച്ച് സമരം നടത്തി.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഫലം കാണാതായതോടെ കിലോ മീറ്ററുകള്‍ അപ്പുറം തഴുത്തല വൈദ്യശാല ജംഗ്ഷന് സമീപം വയല്‍ പ്രദേശത്ത് രഹസ്യമായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. അവിടെ ലോറി തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. കൂടുതല്‍ പേര്‍ എത്തിയതോടെ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിറുത്തിവച്ച് മടങ്ങി.കൊല്ലം ജില്ലയില്‍ പത്ത് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതില്‍ മൂന്ന് വില്ലേജുകളില്‍ കല്ലിട്ടു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധങ്ങളെ മറികടക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 19ന് തലസ്ഥാനത്ത് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് ബഹുജനസംഗമം സംഘടിപ്പിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും പ്രമുഖ ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. ജില്ലാ, പ്രാദേശിക തലങ്ങളിലും തുടര്‍ന്ന് സമാന പരിപാടികളൊരുക്കും. ഗൃഹസന്ദര്‍ശനം വഴിയും ജനങ്ങളെ ബോധവത്കരിക്കും.
അതേസമയം, കെറെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളില്‍ ഘടകകക്ഷി നേതാക്കള്‍ മുന്നണി യോഗത്തില്‍ ആശങ്കയറിയിച്ചു.
https://www.facebook.com/Malayalivartha