ചങ്ങനാശ്ശേരിയില്‍ കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പാറമടക്കുളത്തില്‍ ... കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകള്‍ അകലെയുള്ള പള്ളിക്കത്തോട്ടില്‍ എത്തിയത് എന്തിനെന്ന സംശയവുമായി നാട്ടുകാര്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ചങ്ങനാശ്ശേരിയില്‍ കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തില്‍ കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പില്‍ സദാനന്ദന്റെ മകന്‍ വി എസ് അജിന്റെ(24) മൃതദേഹമാണ് പള്ളിക്കത്തോട് മുഴുരിലെ പാറമടക്കുളത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 29 നാണ് ഇയാളെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടത്. രണ്ടു ദിവസത്തോളമായി ഇവിടെ റോഡരികില്‍ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പാറമടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പാറമടക്കുളത്തില്‍ നിന്നും മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകള്‍ അകലെയുള്ള പള്ളിക്കത്തോട്ടില്‍ എത്തിയത് എന്തിനാണ് എന്ന സംശയമാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha