വിവാഹവേളയില്‍ നല്‍കിയ 125 പവന്‍ ധൂര്‍ത്തടിച്ചെന്ന് പരാതി..... കോട്ടയ്ക്കല്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... മാനസികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്

വിവാഹവേളയില്‍ നല്‍കിയ 125 പവന്‍ ധൂര്‍ത്തടിച്ചെന്ന് പരാതി..... കോട്ടയ്്ക്കല്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.... മാനസികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെനയ്ക്കല്‍ ഫാറൂഖ് നഗര്‍ പുളിക്കല്‍ ഹൗസിലെ മുഹമ്മദ് ഷെഫീഖ്(31) ആണ് അറസ്റ്റിലായത്. അഞ്ച് ദിവസം മുമ്പാണ് മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഹാറുഷ പര്‍വീന്‍(27) ആത്മഹത്യ ചെയ്തത്.
2017-ല്‍ ഇവരുടെ വിവാഹവേളയില്‍ 125 പവന്‍ സ്വര്‍ണം ഹാറുഷയുടെ കുടുംബം നല്‍കിയിരുന്നു. ഈ സ്വര്‍ണമെല്ലാം ഷെഫീഖ് ധൂര്‍ത്തടിച്ചെന്നാണ് ഹാറുഷയുടെ കുടുംബത്തിന്റെ പരാതി.
മലപ്പുറം ഡിവൈ.എസ്.പി. പ്രദീപ് കുമാര്‍, കോട്ടയ്ക്കല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാവൂര്‍ ചക്കാലക്കല്‍ മുഹമ്മദലിയുടെയും ഷക്കീലയുടെയും മകളാണ് ഹാറുഷ.
https://www.facebook.com/Malayalivartha