ദിലീപിനെതിരെ ശക്തമായ തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ നിർണായക ചോദ്യവുമായി കോടതി!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുകയാണ്. നടൻ ദിലീപിനെതിരെ ശക്തമായ തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയെ എതിർത്തുള്ള പ്രോസിക്യൂഷൻ വാദത്തിനിടെയാണ് കോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്. ബാലചന്ദ്രകുമാറിന്റെ ഈ നടപടി അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു.
എന്നാൽ അത്തരം കാര്യങ്ങൾ ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്തബന്ധമുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ദിലീപ് കേസിലെ സുപ്രധാന തെളിവുകൾ ഫോണിൽ നിന്ന് നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി. ഏഴ് ഫാേണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ആറുഫോണുകൾ മാത്രമാണ് ഹാജരാക്കിയത്. ഐ ഫോണിൽ നിന്ന് 12 ചാറ്റുകളാണ് നീക്കംചെയ്തത്. ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് മുംബയിലെത്തിച്ചാണ് തെളിവുകൾ മായ്ച്ചുകളഞ്ഞത്. ഫോണുകൾ മുംബയിലേക്ക് അയച്ചത് അഭിഭാഷകരാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
കേസിൽ ഇന്നലെയും ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്നായിരുന്നു പ്രോസിക്യൂഷനോട് ഇന്നലെ കോടതി ചോദിച്ചത്. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്നായിരുന്നു പ്രോസിക്യൂഷൻ ഇതിന് മറുപടി നൽകിയത്. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha