ചിരിച്ചും കളിച്ചും വീണ്ടും ദിലീപും രഞ്ജിത്തും .... തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമോദന യോഗത്തില്‍ രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസ് കേരളത്തില്‍ സജീവ ചര്‍ച്ചയാണ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ നടിക്ക് വന്‍ സ്വീകരണം നല്‍കിയത് ഏറ്റെടുത്ത കേരളം ഇപ്പോള്‍ കണ്ണുതളളിയിരിക്കുകയാണ്. ദിലീപിനെ ജയിലില്‍ പോയി കണ്ടു എന്ന ആരോപണം രഞ്ജിത്തിനെതിരെ വീണ്ടും ഉയര്‍ന്നുവന്നതും വിവാദമായതും കഴിഞ്ഞില്ല അതിന് മുന്‍പേ അടുത്തത്.
ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ആകാന്‍ രഞ്ജിത്ത് എന്തുകൊണ്ടും യോഗ്യനെന്ന് പറഞ്ഞ് ദിലീപ് രംഗത്ത് വന്നതും ഫിയോക് നല്‍കിയ സ്വീകരണത്തിന് രഞ്ജിത് നന്ദി പറഞ്ഞതുമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ആധാരം.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമോദന യോഗത്തിലാണ് ദിലീപ് രഞ്ജിത്തിനെ പുകഴ്ത്തിയത്. ഒരുപാട് കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ആര്‍ക്കും വേദനയുണ്ടാകാതെ കൊണ്ടുപോകേണ്ടതുമായ പദവിയാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനം. നല്ല അറിവുള്ളയാള്‍ എത്തേണ്ട പദവിയാണ്. സിനിമയുടെ വളര്‍ച്ചക്ക് വേണ്ടി നിലകൊള്ളേണ്ട പദവിയില്‍ എന്തുകൊണ്ടും യോഗ്യനായ ആളാണ് രഞ്ജിത്തേട്ടന്‍ എന്നായിരുന്നു ദിലീപിന്റെ അനുമോദനം.
നൂറ് ശതമാനം തിയേറ്റര്‍ പ്രവേശനം ഇല്ലായിരുന്നെങ്കില്‍ ചലച്ചിത്രമേള ഇത്രയധികം വിജയമാകുമായിരുന്നില്ലെന്ന് അനുമോദനത്തിന് രഞ്ജിത്ത് മറുപടി നല്‍കി. പതിനൊന്നായിരം ഡെലിഗേറ്റുകള്‍ മേളയിലെത്തിയത് 100 ശതമാനം ഒക്യുപന്‍സി വന്നത് കൊണ്ടാണ്. ഫിയോക് ജനറല്‍ ബോഡി നല്‍കിയ സ്വീകരണം ഭാഗ്യമായി കരുതുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.
തിയേറ്റര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലമായ ദിവസങ്ങള്‍ തിയറ്ററുകള്‍ക്ക് ഉണ്ടാകട്ടെ എന്നും ആശംസിച്ചു. ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താനാണെന്നു രഞ്ജിത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ചേര്‍ത്തുവച്ച് രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ മനപൂര്‍വം ദിലീപിനെ കാണാന്‍ പോയതല്ലെന്നും നടന്‍ സുരേഷ് കൃഷ്ണ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം പോയതാണെന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha