പരാതിയുമായെത്തിയ ട്രാൻസ്ജെൻഡർമാരെ ലിംഗ പരിശോധന നടത്താനയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ്ജെണ്ടർമാർ; ആലുവ പോലീസ് സ്റ്റേറ്റഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുംസംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കാമെന്നു ഡി.വൈ. എസ്.പി നൽകിയ ഉറപ്പിലാണ് ട്രാൻസ്ജെണ്ടർമാർ സമരം അവസാനിപ്പിച്ചു

പരാതിയുമായെത്തിയ ട്രാൻസ്ജെൻഡർമാരെ ലിംഗ പരിശോധന നടത്താനയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ്ജെണ്ടർമാർ ആലുവ പോലീസ് സ്റ്റേറ്റഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും നടപടിയെടുക്കാമെന്നു ഡി.വൈ. എസ്.പി നൽകിയ ഉറപ്പിലാണ് ട്രാൻസ്ജെണ്ടർമാർ സമരം അവസാനിപ്പിച്ചത്
പരാതിയുമായെത്തിയ ട്രാൻസ്ജെൻഡർമാരെ ലിംഗ പരിശോധന നടത്താനയച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ്ജെണ്ടർമാർ ആലുവ പോലീസ് സ്റ്റേറ്റഷനിലേക്ക് മാർച്ച് നടത്തിയത് 30 ഓളം വരുന്ന ട്രാൻസ്ജെണ്ട മാരെ പോലീസ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.
ഇവരെ തടയാൻ പുരുഷ പോലീസ് ശ്രമിച്ചപ്പോൾ ട്രാൻസ്ജെണ്ടേഴ്സ് എതിർത്തത് ആശയക്കുഴപ്പമുണ്ടാക്കി. ഇവർ പോലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും കൂടുതൽ വനിതാ പോലീസ് എത്തി തടഞ്ഞു.
മൂന്നാഴ്ച മുമ്പ് ദേശം കുളക്കടവിൽ കുളിക്കുകയായിരുന്ന ട്രാൻസ്ജെണ്ട റെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ തങ്ങളുടെ ലിംഗപരിശോധന നടത്താൻ ആലുവ പോലീസ് ശ്രമിച്ചുവെന്ന് ട്രാൻസ്ജെണ്ടർമാർ പറയുന്നു.
സ്റ്റേഷനു മുന്നിലെ റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസുമായി വാക്കു തർക്കമായതിനെ തുടർന്ന് ആലുവ ഡി.വൈ. എസ്.പി യുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയാണ് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകിയത് ട്രാൻസ്ജെണ്ടർമാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ 30 ഓളം പേരാണ് മാർച്ചിൽ പങ്കെടുത്തത്. എന്നാൽ ഇവർ ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ടുവെന്നാരോപിച്ച് ട്രാൻസ്ജെണ്ട്സിനെതിരെ പരാതിയുണ്ട്.
https://www.facebook.com/Malayalivartha