സൂര്യാതപമേല്‍ക്കാന്‍ സാധ്യത, സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതില്‍ വര്‍ധന, അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത, ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളം കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയാണ്. കൊടുംവരള്‍ച്ച ഒരു വശത്ത്, മുറുവശത്ത് കനത്ത മഴ. ഇപ്പോഴിതാ രണ്ടും കൂടി ഒരുമിച്ച എന്ന അവസ്ഥയില്‍. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതില്‍ വര്‍ധന. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്‌സ് 12 ആയി.
സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട്ട് അനുഭവപ്പെടും. സംസ്ഥാനത്ത് സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ട്.
കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ 12 മണി മുതല്‍ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രത നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രമാതീതമായ രീതിയിലാണ് താപനില ഉയരുന്നത്. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡല്‍ഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നും നാളെയും ചൂടുകാറ്റിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസത്തില്‍ ചൂടിന് അല്‍പ്പം കുറവ് ഉണ്ടാകുമെങ്കിലും വരും ദിവസങ്ങളില്‍ ചൂട് ശക്തമായി ഉയരും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ചൂട് കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
തീര്‍ന്നില്ല സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha