നാല് മാസം ഗർഭിണിയായ ആടിനെ പീഡിപ്പിച്ച കൊന്നു! ഉടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ഹോട്ടൽ ജീവനക്കാരനാണ് പ്രതി...

നാടിനെ തന്നെ നടുക്കുകയും അതുപോലെ നാണം കെചുത്തുകയും ചെയ്ത ഒരു ക്രൂരതയുടെ കഥയാണ് ഇപ്പോൾ കേൾക്കുവാൻ സാധിക്കുന്നത്. അതിക്രൂരമായ ഒരു പ്രകൃതി വിരുദ്ധ പീഡനം. കാസർകോടാണ് സംഭവം നടക്കുന്നത്. പൂർണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ ഒരു ഹോട്ടലിൽ വളർത്തിയിരുന്ന ആടിനാണ് ദാരുണമായ അന്ത്യമുണ്ടായത്. ആരും തന്നെ ഭയക്കും വിധത്തിലുള്ള പീഡന വിവരങ്ങളാണ് ഇപ്പോൾ പോലീസും പുറത്ത് വിട്ടിരിക്കുന്നത്.
ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ പ്രതിയേയും ഉടനെ കണ്ടെത്തിയിരുന്നു. തമിഴ്നാട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് പുതുക്കോട്ട അറനാക്കി സ്വദേശി സെന്തിലിനെ (37)യാണ് ഹൊസ്ദുർഗ് സിഐ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
കോട്ടച്ചേരി നഗരത്തിലെ ഹോട്ടൽ ജീവനക്കാരനാണ് സെന്തിൽ. ഹോട്ടലിനു പിറകു വശത്തെ കൂട്ടിൽ കെട്ടിയിട്ട 4 മാസം ഗർഭിണിയായ ആടിനെയാണ് സെന്തിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി മൃഗീയ കൊന്നത്. പണിമുടക്കിനെ തുടർന്ന് രണ്ടു ദിവസമായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ആരോ മതിൽ ചാടിക്കടന്നെന്ന വിവരം ഹോട്ടലിലെ മറ്റൊരു തൊഴിലാളിയാണ് ഹോട്ടൽ മാനേജരെ വിളിച്ച് അറിയിച്ചത്. ഇക്കാര്യം മാനേജർ ഹോട്ടൽ ഉടമയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ഇരുവരും കൂടി ഹോട്ടലിലെത്തി കൂടിന് അടുത്തെത്തി ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് സെന്തിലിനെ അസ്വാഭാവികമായി കണ്ടത്. സമീപത്ത് ചത്ത നിലയിൽ ആടിനെയും കണ്ടെത്തി. ലൈംഗിക അതിക്രമത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് ഉടൻ തന്നെ പൊലീസും സ്ഥലത്തെത്തി. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സെന്തിൽ ആടിനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കാര്യം തുറന്ന് പറഞ്ഞത്. തന്റെ കൂടെ മറ്റു രണ്ടു പേർ കൂടി ഉണ്ടായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു എങ്കിലും അന്വേഷണത്തിൽ ഇതു കള്ളമാണെന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഹോട്ടലിനോടു ചേർന്ന് ഉടമ വളർത്തുന്ന രണ്ടു ആടുകളിൽ ഒന്നാണു ഇപ്പോൾ ചത്തത്. ഇതിനു മുൻപും ഇയാൾ ഇത്തരം ലൈംഗിക വൈകൃതങ്ങൾ കാട്ടിയിട്ടുണ്ടോ എന്ന വിവരമാണ് പോലീസ് അന്വേഷിക്കുന്നത്. ആടിനെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ ഡോക്ടറും ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൂന്നര മാസം മുമ്പ് തമിഴ്നാട്ടില്‍ നിന്നു തൊഴില്‍ തേടി എത്തിയതാണ് സെന്‍തില്‍ എ്ന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. ഐപിസി 377 വകുപ്പും മൃഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ അടക്കമുള്ള വകുപ്പും ചുമത്തിയാണ് കേസെടുത്തത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഐപിസിയിലെ വിവിധ വകുപ്പുകളും അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പത്തു വര്‍ഷം തടവു വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
https://www.facebook.com/Malayalivartha