Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

സിസ്റ്റര്‍ അമലയുടെ കൊലപാതകം: പ്രതി ഉത്തരാഖണ്ഡില്‍ പിടിയില്‍

24 SEPTEMBER 2015 11:44 AM IST
മലയാളി വാര്‍ത്ത.

അന്വേഷണങ്ങള്‍ക്കകവസാനം പ്രതി വലയില്‍. പാലാ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല (69)യെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍ഗോഡ് കുറ്റിക്കോട്ട് നെഴുവാതട്ടുങ്കല്‍ ബാലകൃഷ്ണന്‍ നായരുടെ മകന്‍ സതീഷ് ബാബു (സതീഷ് നായര്‍, 38) ഉത്തരാഖണ്ഡില്‍ പോലീസ് പിടിയിലായി. ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിലെ ആശ്രമത്തില്‍ നിന്ന് ബുധനാഴ്ച രാത്രി 8.15 ഓടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.

പഴ്‌സ് കളവുപോയെന്നു പറഞ്ഞ് രണ്ടു ദിവസം മുന്‍പാണ് ഇയാള്‍ ആശ്രമത്തിലെത്തിയത്. ഇയാളെ സംബന്ധിച്ച വിവരത്തിന് ആശ്രമം അധികൃതര്‍ സതീഷ് ബാബുവിന്റെ സഹോദരനു മൊബൈല്‍ സന്ദേശം അയച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലിയുള്ള ജേഷ്ഠന്റെ മൊബൈലിലേക്കാണ് ആശ്രമം അധികൃതര്‍ സന്ദേശം അയച്ചത്. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍സെല്‍ നിരീക്ഷിച്ചു വരികയായിരുന്നു.

അങ്ങനെയാണ് കേരള പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് കേരള പോലീസ് പ്രതിയുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു. ചിത്രം പരിശോധിച്ച് സതീഷ് ബാബുവാണെന്ന് വ്യക്തമായ ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കേരള പോലീസിന്റെ ഒരു ടീം അവിടേക്ക് പോയിരിക്കുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ട നിലയില്‍ മഠത്തില്‍ കണെ്ടത്തിയത്. കൃത്യം ഒരാഴ്ച തികഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. എഡിജിപി കെ.പത്മകുമാറിന്റെ നിര്‍ദേശപ്രകാരം സതീഷ് ബാബുവിന്റെ മൂന്നു ഫോട്ടോകള്‍ ബുധനാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. ഭരണങ്ങാനം, കൂത്താട്ടുകുളം വടകര, പൈക, ചേറ്റുതോട് തുടങ്ങി വിവിധ മഠങ്ങളില്‍ കന്യാസ്ത്രീകളെയും അന്തേവാസികളെയും ഉറക്കത്തില്‍ ആക്രമിച്ചതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.

ക്വട്ടേഷന്‍ കൊള്ളസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ വിവിധ ജില്ലകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് ജില്ലകളിലും കന്യാസ്ത്രീ മഠങ്ങളില്‍ ഇയാള്‍ സമാനമായ അതിക്രമങ്ങള്‍ നടത്തിയതായി സംശയിക്കുന്നു. സതീഷിന്റെ ഈരാറ്റുപേട്ട സ്വദേശിയായ ഉറ്റസഹായിയും ബന്ധുവും ഉള്‍പ്പെടെ നാലു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ബുധനാഴ്ച പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടതിനുശേഷം ഇയാളുടെ നീക്കത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങളുമായി ഒട്ടേറെ ഫോണ്‍ കോളുകള്‍ പോലീസിന് ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (8 minutes ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (43 minutes ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (56 minutes ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (1 hour ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (3 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (3 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (4 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

മറുപടിയുമായി പിണറായി വിജയൻ  (4 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (4 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (5 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (5 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (5 hours ago)

Malayali Vartha Recommends