തോട്ടങ്ങള്‍ നഷ്ടത്തിലാണെന്നുളള വാദം തട്ടിപ്പെന്ന് ഇടത് ട്രേഡ്‌യൂണിയനുകള്‍

തോട്ടം തോഴിലാളികള്‍ക്ക് കൂലികൂട്ടിനല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടത് തൊഴിലാളിസംഘടനകള്‍. തൊഴിലാളികളുടെ വേതനം 500 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്ന് സിഐടിയു നേതാവ് എളമരം കരിം പറഞ്ഞു. ഇതുസംബന്ധിച്ച് നാളെനടക്കുന്ന യോഗത്തില്‍ അനുകൂല രുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടങ്ങള്‍ നഷ്ടത്തിലാണെന്നുളള തോട്ടമുടമകളുടെ വാദം തട്ടിപ്പാണെന്നും ഇത് അംഗീകരിക്കില്ലെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. നിലവില്‍ 500 രൂപകൂലിനല്‍കാനുളള അന്തരീക്ഷം എല്ലാതോട്ടങ്ങളിലും ഉണ്‌ടെന്നും അത് നല്‍കാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























