കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിനശിച്ചു

പാനൂര്‍ ചൊക്ലിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ചൊക്ലിയിലെ ചിക്ക്‌നൗ ഫാസ്റ്റ് ഫുഡ് കടയിലാണ് തീപിടിത്തമുണ്ടായത്. ബലി പെരുന്നാളായതിനാല്‍ വ്യാഴാഴ്ച കട അവധിയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് പരിസരവാസികള്‍ കടയുടമയെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. പാനൂല്‍, തലശേരി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കടയ്ക്കകത്ത് നിറച്ചുവച്ചിരിക്കുന്ന ഒരു ഗ്യാസ് സിലിണ്ടര്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുമ്പ് പൊട്ടിത്തെറിച്ചിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ആറു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ചൊക്ലി സ്വദേശി നടുക്കണ്ടി ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























