ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണിയില്‍നിന്നും തൊടുപുഴയിലേക്കു മാറ്റിയതില്‍ പ്രതിഷേധിച്ചു ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളില്‍ നാളെ ആറുമണിമുതല്‍ ആറുവരെ ഹര്‍ത്താലിന് ഇടതുമുന്നണി ആഹ്വാനം ചെയ്തു.
ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളിലാണു ഹര്‍ത്താലെന്ന് എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനര്‍മാര്‍ അറിയിച്ചു.
അതേസമയം, ഇടുക്കി ജില്ലാ ആശുപത്രിയെ തൊടുപുഴയിലേക്കു മാറ്റിയെന്ന പ്രചാരണം ശരിയല്ലെന്നും, തൊടുപുഴ താലൂക്ക് ആശുപത്രിക്ക് ജില്ലാ ആശുപത്രിയുടെ പദവി നല്‍കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























