സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്നും നാളെയും

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയുന്നതിനായുള്ള സിപിഐസംസ്ഥാന കൗണ്‍സില്‍ യോഗം ഇന്നും നാളെയും ചേരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രദേശികതലത്തില്‍ ആരൊക്കെയായി സഖ്യംവേണമെന്നുളള കാര്യം യോഗം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍. രണ്ടുതവണമത്സരിച്ചവര്‍ ഇനി മത്സരിക്കേണ്‌ടെന്നും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നുമുളള ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്, ഇത് സംബന്ധിച്ച കാര്യങ്ങളും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ആര്‍എസ്പി എല്‍ഡിഎഫ് വിട്ട സാഹചര്യത്തില്‍ അവരുടെ സീറ്റുകള്‍ വീതം വയ്ക്കുന്നതിനെ സംബന്ധിച്ചും സംസ്ഥാന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. ഇതിനായി സിപിഐ ജില്ലാ കൗണ്‍സിലുകള്‍ ചേരാനുള്ള തീയതിയും തീരുമാനിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഐടിയുസിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നിരിക്കെ പുതിയ പ്രസിഡന്റിനായുള്ള ചര്‍ച്ചകളും കൗണ്‍സിലില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























