തെരുവുനായ കടിച്ച പശു അക്രമാസക്തമായി; പോലീസ് വെടിവെച്ചുകൊന്നു

തെരുവുനായ കടിച്ച പശു അക്രമാസക്തമായതിനെ തുടര്‍ന്നു ഇന്നു രാവിലെ പോലീസ് സ്ഥലത്തെത്തി വെടിവെച്ചുകൊന്നു. രണ്ടാഴ്ച മുന്‍പാണ് ആഴവന കാലാമ്പൂര്‍ ചിറങ്ങരയില്‍ കരീമിന്റെ പശുവിനെ തെരുവുനായ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നു പശുവിനെ ഉടമസ്ഥന്‍ തൊഴുത്തില്‍കെട്ടി നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നു രാവിലെ പശു അക്രമാസക്തമായതിനെ തുടര്‍ന്നു പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി വെടിവെച്ചു കൊല്ലുകയായിരുന്നു.
നായ്ക്കള്‍ കുട്ടികളെ ആക്രമിക്കുകയും മറ്റും ചെയ്തിട്ടും അധികൃതര്‍ അനങ്ങിയില്ലെന്നും പരാതികള്‍ ഉണ്ട്.കുറെ കാലങ്ങളായി പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം അസഹനീയമായിരുന്നെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























