ആറളം ഫാമില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി പിന്‍വലിച്ചു

ആറളം ഫാമിലെ തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഫാമില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ ലഭിച്ചിരുന്നെങ്കിലും മന്ത്രി രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികള്‍ സമരം തുടര്‍ന്നത്.
സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി പ്രസ്താവിച്ചിരുന്നു. എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് തരാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്.
86 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 2012ല്‍ മറ്റ് ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് സര്‍ക്കാരും സമരസമിതി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ ധാരണ.
തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുക, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. സെക്യൂരിറ്റി ഓഫീസ് ഒഴികെ എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം തൊഴിലാളികള്‍ തടഞ്ഞു. നഴ്‌സറിയില്‍ നിന്നുള്ള നടീല്‍വസ്തുക്കളുടെ വിതരണവും നിലച്ചിരുന്നു. ഫാമിലെ 222 സ്ഥിരം തൊഴിലാളികളും 200 ഓളം താത്കാലിക തൊഴിലാളികളുമാണ് സമരത്തിനിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























