ട്രെയിനിന് മുന്നില്‍ ചാടിയ കമിതാക്കള്‍ക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ 2.30ന് ഏറ്റുമാനൂര്‍ കുറുപ്പുന്തറ റൂട്ടില്‍ നമ്പ്യാകുളത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് കടുത്തുരുത്തി കൂത്തമ്പില്‍ അനീഷ് (32), ഗാന്ധിനഗര്‍ ഐ.സി.എച്ച് സ്വദേശിനി രജിത (26) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. അനീഷിന് മറ്റൊരു ഭാര്യയുണ്ട്. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ആദ്യം രജിതയും പിന്നീട് അനീഷും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസിലെ ജീവനക്കാരനാണ് അനീഷ്. രജിത സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
റെയില്‍വേ ജീവനക്കാര്‍ സംഭവം അറിഞ്ഞയുടനെ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തു നിന്ന് ലഭിച്ച രജിതയുടെ ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സഹോദരിയെയാണ് ആദ്യം കിട്ടിയത്. ഇവരുടെ പക്കല്‍ നിന്നും പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി പൊലീസ് മാതാപിതാക്കളുമായി സംസാരിച്ചു.
കുറച്ചുനാളായി അനീഷുമായി പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ അനീഷ് മറ്റൊരു വിവാഹം കഴിച്ചതില്‍ രജിത മാനസികമായി തകര്‍ന്നെന്നും വീട്ടുകാര്‍ പറഞ്ഞു. അനീഷ് തന്നെ വഞ്ചിച്ചെന്നും നാണംകെട്ട് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമുള്ള രജിതയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ എത്തിയ രജിത അനീഷിനെ വിളിച്ചു വരുത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്നാകാം അനീഷും ട്രെയിന് മുന്നില്‍ ചാടിയതെന്നും കരുതുന്നു. ഒരാഴ്ച മുന്‍പ് ഇവിടെ മൂഴിക്കുളങ്ങര സ്വദേശിയുടെ തലയറ്റ മൃതദേഹവും കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























