സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍.ചന്ദ്രശേഖരന്‍ രംഗത്ത്, കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

കശുവണ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍ ചന്ദ്രശേഖരന്‍ രാജിവച്ചു. എംഡി കെ എ രതീഷിന് രാജിക്കത്ത് കൈമാറി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍.ചന്ദ്രശേഖരന്‍ രംഗത്തെത്തി. കശുവണ്ടി മേഖലയിലെ തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
അതേസമയം, കശുവണ്ടി വികസന കോര്‍പറേഷനെതിരെ ഹൈക്കോടതിയില്‍ കെ.എം.എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടായിരുന്നു സി.ബി.ഐ അന്വേഷണ ഉത്തരവിന് ഇടയാക്കിയത്. ഇതിനെതുടര്‍ന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ ആര്‍ ചന്ദ്രശേഖരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. തന്നോട് ഒരുവാക്കുപോലും ചോദിക്കാതെയാണ് കെ.എം.എബ്രഹാം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കാണാന്‍പോലും അനുവദിക്കാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം അപമാനിച്ചെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























