കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു

ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണു നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഭരണസമിതി തുടരുന്നതു ശരിയല്ലെന്നതിനാലാണു പിരിച്ചുവിടുന്നതെന്നും രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ദിലീപിനു താത്കാലിക ഭരണച്ചുമതല നല്‍കിയെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു. താന്‍ മുന്‍പേ ആവശ്യപ്പെട്ട നടപടിയാണിതെന്നു മുന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരിയും പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























