പി.സി ജോര്‍ജി?ന്റെ ഹര്‍ജി തള്ളി; നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാം

കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതിയില്‍ നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ വിധിക്കെതിരെ പി.സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. നിയമസഭാ സ്പീക്കറുടെ നടപടിയില്‍ ഇടപെടാന്‍ കഴിയില്ല. കേസ് അതിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്. തുടര്‍ നടപടികളിലേക്ക് കടക്കാത്ത സാഹചര്യത്തില്‍ നിയമപരമായി ഇടപെടാന്‍ കഴിയില്ലെന്നും തുടര്‍ നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.
തന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിക്കൊപ്പമുള്ള രേഖകള്‍ നിലനില്‍ക്കുന്നതല്ലെന്നും പരാതിയില്‍ കെ.എംമാണിയുടെ മൊഴിയെടുത്തത് ശരിയായില്ലെന്നും കാണിച്ച് ജോര്‍ജ് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. സാങ്കേതിക പിഴവുകള്‍ മാത്രമാണിതെന്ന് കാണിച്ച് അപേക്ഷ തള്ളിയ സ്പീക്കര്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ജോര്‍ജിന് ആക്ഷേപമുണ്ടെങ്കില്‍ ഇന്ന് വൈകിട്ട് നാലു മണിക്കു മുന്‍പ് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























