പ്രണയിച്ചയാളെ കെട്ടാന്‍ വേണ്ടി വിവാദ നായിക ബിന്ധ്യാസ് തോമസ് മതം മാറി, തിരുവനന്തപുരം സ്വദേശിയുമായുള്ള വിവാഹം ഡിസംബറില്‍

ബ്ലു ബ്ലാക്ക്‌മെയില്‍ കേസിലെ വിവാദ നായിക ബിന്ധ്യാസ് തോമസ് വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഷൈജുമോനാണ് ബിന്ധ്യയുടെ വരന്‍. ഡിസംബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. വിവാഹത്തിനായി ബിന്ധ്യാസ് തോമസ് മതം മാറിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്ന ബിന്ധ്യാസ് ആര്യസമാജത്തില്‍ നിന്ന് ഹിന്ദു മതത്തിലേക്കാണ് മാറിയിരിക്കുന്നത്. തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനായാണ് മതം മാറിയതെന്ന് ബിന്ധ്യ പറഞ്ഞു. ഷൈജുമോന്‍ എന്ന യുവാവുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഇയാള്‍ പഠനത്തിന് ശേഷം ദുബായില്‍ ജോലി ചെയ്യുകയാണിപ്പോള്‍.
കാമുകന്‍ ഗള്‍ഫില്‍ ജനിച്ച് വളര്‍ന്നയാളാണെന്നും വരന്റെ മാതാപിതാക്കള്‍ അവിടെ അദ്ധ്യാപകരാണെന്നും ബിന്ധ്യാസ് പറഞ്ഞു. എന്നാല്‍ അവരുടെ നിര്‍ബന്ധപ്രകാരമല്ല മതം മാറ്റം. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദു മതം സ്വീകരിച്ചത്.വിവാഹ നിശ്ചയം രണ്ട് മാസത്തിന് മുന്‍പ് കഴിഞ്ഞെന്നും ബിന്ധ്യാസ് വെളിപ്പെടുത്തി.
ഡിസംബറോടെ വിവാഹം നടത്താനാണ് ഷൈജുവിന്റേയും കുടുംബത്തിന്റേയും താല്‍പര്യം.മതം മാറിയെങ്കിലും സ്വന്തം അച്ചനും അമ്മയും ഇട്ട പേര് മാറ്റില്ലെന്നും ഹിന്ദുമതത്തോട് പണ്ട് മുതല്‍ തന്നെ വലിയ ബഹുമാനമാണുള്ളതെന്നും ബിന്ധ്യാസ് പറഞ്ഞു. താന്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നത് മറ്റൊരു മതം മോശമാണെന്ന് കരുതിയിട്ടല്ലെന്നും അവര്‍ പറയുന്നു.32 കാരിയായ ബിന്ധ്യയുടെ ആദ്യ വിവാഹമാണിത്.തന്നെ ഷൈജുവിന്റെ വീട്ടുകാരുടെ കൂടി താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹമെന്നും ബിന്ധ്യ കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ കൊച്ചിയിലാണ് ബിന്ധ്യാസ് തോമസ് താമസിക്കുന്നത്.
ബ്ലാക്ക്‌മെയില്‍ കേസില്‍ ഉന്നതരെ കുടുക്കി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് ബിന്ധ്യാസ് തോമസിനേയും കാസര്‍കോട് സ്വദേശി രുക്‌സാനയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.ആദ്യ ഘട്ടത്തില്‍ ഒരുപാട് ദൃശ്യങ്ങളും തെളിവുകളും ഇവര്‍ക്കെതിരായി ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പൊലീസ് പിന്നീട് ഉന്നതരെ രക്ഷിക്കാനായി എല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു. കേസിന്റെ എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയായിട്ടും ഇതുവരെ കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ തീരും മുമ്പാണ് ബിന്ധ്യാസിന്റെ മതം മാറ്റവും വിവാഹവും. ഇത് പലരേയും വിഷമിപ്പിക്കുമെന്ന് തീര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























