നിങ്ങള്‍ക്കെന്ത് യോഗ്യതയാ ഉള്ളത്? സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍; പ്രതിഷേധത്തോടെ ലോകം

മൂന്നാറില്‍ സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍ മന്ത്രി കൂടിയായ മന്ത്രി തൊഴിലാളികളെ അവഹേളിക്കുന്നു എന്ന് കണക്കാക്കി ഇപ്പോള്‍ എല്ലായിടത്തു നിന്നും പ്രതിഷേധം ഉയരുകയാണ്. അതേസമയം, ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് സമരക്കാര്‍ തൊഴില്‍മന്ത്രിയോട് ആവശ്യപ്പെടും.
പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ അംഗങ്ങളല്ല എന്ന കാരണം പറഞ്ഞാണ് വനിതാ തൊഴിലാളികളെ പങ്കെടുപ്പിക്കാത്തത് . തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന അടക്കമുളള ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്. ആവശ്യങ്ങള്‍ യോഗത്തില്‍ പരിഗണിക്കാമെന്ന ഉറപ്പ് പരിഗണിച്ചാണ് രണ്ടാഴ്ച മുന്‍പ് മൂന്നാറിലെ സ്ത്രീതൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാലസമരം പിന്‍വലിച്ചത്.
പല പേരുകളില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ മൂന്നാറിലെ തൊഴിലാളി സ്ത്രീകളുടെ സമരമാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി, പിഎല്‍സിയെന്ന സ്ഥിരം സംവിധാനത്തിന് ഇപ്പോഴത്തെ വാര്‍ത്താപ്രാധാന്യം നല്‍കിയത്. കൊച്ചിയില്‍ നടന്ന അനുരഞ്ജനയോഗത്തില്‍ ബോണസാവശ്യം അംഗീകരിച്ച സര്‍ക്കാര്‍, തൊഴിലാളികളുടെ കൂലി 230 ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തണമെന്ന ആവശ്യം പിഎല്‍സി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തോട്ടമുടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളടങ്ങുന്ന ത്രികക്ഷി സംവിധാനമാണ് പിഎല്‍സി.
തൊഴിലാളികളുടെ ആവശ്യം ന്യായമെങ്കിലും അതേപടി നടപ്പാക്കിയാല്‍ തോട്ടം മേഖലയുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രിയും, തൊഴില്‍ മന്ത്രിയും നേരത്തെ പങ്കുവെച്ചിരുന്നു. തോട്ടമുടമകളും 500 രൂപ കൂലി വര്‍ധന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്.
മൂന്ന് വര്‍ഷം കൂടുമ്പോള്‍ പിഎല്‍സി ചേര്‍ന്ന് ശമ്പളപരിഷ്‌കരണം നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിക്കപ്പെടാറില്ല. കൂലി പരിഷ്‌കരിക്കേണ്ട സമയപരിധി കഴിഞ്ഞ് ഒന്‍പത് മാസത്തിനുശേഷമാണ് ഇന്നത്തെ യോഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























