കെ പി ആര്‍ കൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര്‍ ഗോപാലന്റെയും കെ.പി.ആര്‍ രയരപ്പന്റെയും ഇളയ സഹോദരനുമായ കെ.പി.ആര്‍ കൃഷ്ണന്‍ (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കളി സംഘാടകന്‍, കളിയെഴുത്തുകാരന്‍, സര്‍ക്കസ് പ്രേമി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു \'കെപിയാര്‍\' എന്ന് അറിയപ്പെട്ടിരുന്ന കെ.പി.ആര്‍ കൃഷ്ണന്‍.
മികച്ച സ്‌പോര്‍ട്‌സ് സംഘാടകനും കളിയെഴുത്തുകാരനുമായിട്ടാണ് കെ.പി.ആര്‍ പെരുമ നേടിയത്. 60 കളിലും 70 കളിലും കെ.പി.ആര്‍ എന്ന മൂന്നക്ഷരം കേരളത്തിലെ മുക്കിലും മൂലയിലും അറിയപ്പെട്ടിരുന്നു. വിനോദ്, പ്രഭ, സാരഥി, കെ എന്നീ തൂലികാനാമങ്ങളുടെയെല്ലാം ഉടമ കെപിയാറായിരുന്നു. അരനൂറ്റാണ്ട് മുമ്പ് മാതൃഭൂമിക്ക് വേണ്ടി കടല്‍കടന്ന് കാല്‍പ്പന്തുകളിയെഴുതിയ അദ്ദേഹം ഫുട്ബാള്‍ പ്രേമികള്‍ക്ക് എന്തിനും സംശയനിവൃത്തി നല്‍കി. മൈക്കുമായി കാണികളെ ഹരം പിടിപ്പിക്കുന്ന കമന്റുകളും വിശേഷങ്ങളുമായി ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























