പരസ്യമായി നിയമം ലംഘിച്ച് മരുന്ന് കമ്പനികള്‍, ആവശ്യമരുന്നുകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയോളം വില, നടപടിയെടുക്കാതെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം

കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമം അട്ടിമറിച്ച് കമ്പനികള്‍ മരുന്ന് വില കുത്തനെ കൂട്ടി. അഞ്ചിരട്ടിവരെയാണ് രണ്ടുമാസത്തിനുള്ളില്‍ മരുന്ന് കമ്പിനികള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ പരസ്യമായി നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടികളെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം തയ്യാരായിട്ടില്ല.
ചുമയ്ക്കു നല്‍കുന്ന അസ്താലിന്‍ എക്‌സ്‌പെക്ടറന്റ്, ആറാം മാസത്തില്‍ നിര്‍മിച്ച മരുന്നിന് വില 9.50 പൈസ. രണ്ടുമാസത്തിനിപ്പുറം ഇപ്പോഴത്തെ വില 49 രൂപയായി. അഞ്ചിരട്ടി വിലയാണ് ഇതിനിടെ കൂടിയത്. ശ്വാസംമുട്ട് ഉള്ളവര്‍ ഉപയോഗിക്കുന്ന അസ്താലിന്‍ ഇന്‍ഹെയ്‌ലറിന് ഈ വര്‍ഷം മാര്‍ച്ചില്‍ 107 രൂപ ആയിരുന്നു. ഏപ്രിലില്‍ ഇത് 111 രൂപയായി. ജൂണില്‍ വീണ്ടും വില കൂടി 127 രൂപയായി. ജീവിതശൈലീ രോഗമായ കൊളസ്‌ട്രോളിന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന മരുന്നാണ് ലോഡന്‍സ് 5 എംജി. ഈ ഗുളിക 10 എണ്ണത്തിന്റെ വില 23 രൂപയായിരുന്നത് ഇന്നലെയത് 66 രൂപയായി. ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ധിപ്പിച്ചത് മൂന്നിരട്ടിയോളം വില. സാധാരണ രോഗികള്‍ ഏറെ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കള്‍ക്കാണ് വില കുത്തനെ ഉയര്‍ത്തുന്നത്. രക്തചംക്രമണം കൂട്ടാനും വേദന മാറ്റാനും നല്‍കുന്ന ന്യൂട്രിഫോള്‍ എക്‌സ് എലിന് ഇപ്പോള്‍ 98 രൂപയാണ് വില. ആഴ്ചകള്‍ക്ക് മുമ്പ് 69 രൂപയായിരുന്ന മരുന്നിനാണ് ഇന്ന് 98 രൂപയാണ് വില. പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന എന്‍രിറ്റാസിന് 36 രൂപയില്‍ നിന്ന് 55 രൂപയാകാന്‍ എടുത്തതും ദിവസങ്ങള്‍ മാത്രം.
അതേ സമയംവില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ 10 ശതമാനം വില കൂട്ടാന്‍ മാത്രമാണ് അനുമതി ഉള്ളത്. എന്നാല്‍ ഇത്രയും വലിയ വില വ്യത്യാസം ഉണ്ടായിട്ടും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഉള്‍പ്പെടെ അറിഞ്ഞമട്ടില്ല. വില തോന്നുംപടി ഉയര്‍ത്താന്‍ ഈ കമ്പനികള്‍ ചെയ്യുന്നത് ഇത്രമാത്രം. ചേരുവകളുടെ അളവില്‍ വലിയ വ്യത്യാസം വരുത്തും. ചിലത് അധികമായി ചേര്‍ക്കും. ഇങ്ങനെ ചെയ്യുന്നത് വില നിയന്ത്രണ നിയമ പ്രകാരം തെറ്റാണെന്നിരിക്കെയാണ് പരസ്യമായ നിയമലംഘനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























