കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന് ടി.എന്‍.പ്രതാപന്‍

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ രംഗത്തെത്തി. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതാപന്‍ കത്തയച്ചു.സംഭവത്തിന് അന്തര്‍സംസ്ഥാന ബന്ധമുളളത് കൊണ്ട് സിബിഐ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ കോടികളുടെ അഴിമതി നടന്നെന്ന് ആരോപണമുയരുകയും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്ത കണ്‍സ്യൂമര്‍ഫെഡിന്റെ ഭരണസമിതിയെ സര്‍ക്കാര്‍ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണ ആവശ്യവുമായി പ്രതാപന്‍ രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























