ഹയര്‍സെക്കന്‍ഡറി ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ മുടിഞ്ഞ പോര്; അധ്യാപക സ്ഥലം മാറ്റത്തില്‍ മന്ത്രി നല്‍കിയ ഒരു പേരും പരിഗണിച്ചില്ല

ഹയര്‍സെക്കന്‍ഡറി ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ മുടിഞ്ഞ പോര്; അധ്യാപക സ്ഥലം മാറ്റത്തില്‍ മന്ത്രി നല്‍കിയ ഒരു പേരും പരിഗണിച്ചില്ല
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഓഫീസും മുടിഞ്ഞ പോരില്‍. ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റത്തില്‍ മന്ത്രിയുടെ ഓഫീസ് നല്‍കിയ ഒരു പേരും ഡയറക്ടര്‍ പരിഗണിച്ചില്ല. ബക്രീദിന്റെ അവധിയുടെ പേരില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറും മന്ത്രിയും തമ്മില്‍ മിന്നല്‍ സമരത്തിലാണ്. ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ താന്‍ ഡയറക്ടറായി തുടരുന്നിടത്തോളം കാലം നേരെചൊവ്വേ മാത്രമേ കാര്യങ്ങള്‍ നടത്താനാവൂ എന്നാണ് കെ എന്‍ സതീഷിന്റെ നിലപാട്.
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തില്‍ നടന്ന പരസ്യമായ ലേലം വിളിയാണ് മന്ത്രിയെയും ഡയറക്ടറെയും തമ്മില്‍ തെറ്റിച്ചത്. മന്ത്രിയുടെ ഓഫീസും മുസ്ലീംലീഗും ചേര്‍ന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്നതായി ആരോപണം ഉണ്ടായിരുന്നു. ഇക്കാര്യം ഡയറക്ടര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. നേരെ ചൊവ്വേ മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായതിനാല്‍ വകുപ്പു മന്ത്രിക്ക് പറ്റിയ ഇടപെടലുകള്‍ നടത്താനാവില്ല. അബ്ദുറബ്ബിന്റെ നേതാവ് പികെ കുഞ്ഞാലിക്കുട്ടി അത്തരം ഇടപെടലുകള്‍ നടത്താന്‍ റബിനെ അനുവദിക്കുകയും ഇല്ല.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കും സ്ഥലം മാറ്റം, നിയമനം എന്നിവ സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും രേഖാമൂലം നല്‍കരുതെന്നാണ് മന്ത്രി റബ് തന്റെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. നിര്‍ബന്ധമുള്ള കാര്യങ്ങളില്‍ താന്‍ ഇടപെടാം എന്നാണ് മന്ത്രി പറയുന്നത്. ഇതോടെ അഴിമതിക്ക് ഒരു പരിധി വരെ അയവ് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ കയറൂരി വിടുന്നതില്‍ മന്ത്രിക്ക് അമര്‍ഷം ഉണ്ടെങ്കിലും അദ്ദേഹം അക്കാര്യം പറയാന്‍ തയ്യാറല്ല. ചുരുക്കത്തില്‍ ഐഎഎസുകാര്‍ നല്‍കുന്ന ഫയലുകള്‍ അതേപടി അംഗീകരിക്കാന്‍ നിയുക്തനായ മന്ത്രിയായി അബ്ദുറബ്ബ് മാറിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























