പയ്യന്നൂര്‍ സി.ഐ പി.കെ. മണിയ്ക്ക് വധഭീഷണി

പയ്യന്നൂര്‍ സി.ഐ പി.കെ. മണിയുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ റീത്ത്. റീത്തിന്റെ കൂടെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കുറിപ്പും ഉണ്ടായിരുന്നു. രാവിലെ ഉണര്‍ന്ന് ക്വാര്‍ട്ടേഴ്‌സിനു പുറത്ത് വരാന്തയില്‍ വന്നപ്പോഴാണ് റീത്തും കുറിപ്പും ശ്രദ്ധയില്‍പെട്ടത്. എടാ.. പരനാറി സി.ഐ.. \' എന്ന തലക്കെട്ടോടെയാണ് ഭീഷണി കത്ത് തുടങ്ങുന്നത്. \'ഒരു റീത്ത് കൊടുത്തയക്കുന്നു. ഇത് നിന്റെ നെഞ്ചത്ത് വയ്ക്കാന്‍ അറിയാഞ്ഞിട്ടല്ല. ഇത് ഒരു സാമ്പിള്‍ ആണ്. പയ്യന്നൂരിന്റെ മണ്ണില്‍ നീ വന്ന കാലം മുതല്‍ കളിച്ച കളി കാണാഞ്ഞിട്ടല്ല. ഇനി നിന്റെ നാളുകള്‍ എണ്ണപ്പെട്ടു.
നിന്റെ പിറകെ നിഴലായി ഞാനുണ്ട്. നിന്റെ മുന്‍ഗാമികളോട് പയ്യന്നൂരിന്റെ ചരിത്രം ചോദിച്ച് നോക്കൂ ...... കത്തു തരുന്നത് ഭീരുത്വമായി കരുതേണ്ട. ഓര്‍ത്തോ. ഓര്‍ത്താല്‍ നന്ന്. ഇത് താക്കീത്. അവസാന താക്കീത്..\' തുടങ്ങിയ വാക്കുകളാണ് ഭീഷണി കത്തിലുള്ളത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം പയ്യന്നൂരില്‍ ഉണ്ടായ ഒരു കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ സി.ഐ. ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് ശേഷം സി.ഐയുടെ മൊബൈല്‍ ഫോണിലേക്ക് നാലോളം ഭീഷണി മുഴക്കികൊണ്ടുള്ള കോളും വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് റീത്ത് വെക്കലും ഭീഷണി കത്തുമെന്നാണ് പൊലീസ് നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























